Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഗുരുദേവനെ അധിക്ഷേപിക്കല്‍; പ്രതിഷേധം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 09:55 pm IST
inAlappuzha

ആലപ്പുഴ: സിപിഎം നടത്തിയ ഓണാഘോഷ പരിപാടിയില്‍ ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഇന്നലെ വൈകിട്ട് എസ്എന്‍ഡിപി കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യൂണിയന്‍ സെക്രട്ടറിമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടനാട്ടിലും, പന്തളത്തും യൂണിയന്‍ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.

ഹരിപ്പാട്: എസ്എന്‍ഡിപിയെയും യോഗ നേതൃത്വത്തെയും തുടര്‍ച്ചയായി ആക്രമിക്കുന്ന സിപിഎം നേതൃത്വം ഗുരുനിന്ദ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഈഴവ സമുദായത്തില്‍ നിന്നും നേരിടേണ്ടിവരുമെന്ന് എസ്എന്‍ഡിപി കാര്‍ത്തികപ്പള്ളി യൂണിയന്‍ സെക്രട്ടറി അഡ്വ.ആര്‍. രാജേഷ് ചന്ദ്രന്‍ പറഞ്ഞു. കാര്‍ത്തികപ്പള്ളിയില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ പ്രകടനത്തിന് യൂണിയന്‍ കൗണ്‍സിലര്‍മാരായ പി. ശ്രീധരന്‍, ടി. മുരളി, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി ജി. അരുണ്‍നാഥ്, പ്രസിഡന്റ് സുവിന്‍സുന്ദര്‍, വൈസ് പ്രസിഡന്റ് അനീഷ് ശ്രീരാജ്, ജോ.സെക്രട്ടറി ശ്യാം, വനിതാസംഘം പ്രസിഡന്റ് സുരബാല, സെക്രട്ടറി അനിത, ഉഷ, ദിനു വാലുപറമ്പില്‍, ദേവകുമാര്‍, അനില്‍, അനിയന്‍, രതീഷ്, ശ്യാംജി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

മാവേലിക്കര: പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ എസ്എന്‍ഡിപിക്ക് ബാധ്യതയില്ലെന്ന് യോഗം മാവേലിക്കര യൂണിയന്‍ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. മാവേലിക്കരയില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവിനെ തള്ളിപ്പറഞ്ഞ് മുഖ്യനാകാന്‍ പിണറായി ശ്രമിക്കേണ്ട. ഇടതുപക്ഷ പ്രസ്ഥാനത്തെ നിലനിര്‍ത്തിയിരുന്ന ഈഴവ സമുദായത്തേയും ഗുരുവിനെയും തള്ളിപ്പറഞ്ഞുകൊണ്ട് സിപിഎമ്മിന് നിലനില്‍ക്കാനാകില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

യൂണിയന്‍ കൗണ്‍സിലര്‍മാരായ ജി.മധു വടശ്ശേരില്‍, മൊട്ടയ്‌ക്കല്‍ സോമന്‍, ശശി പൗര്‍ണ്ണമി, സദാനന്ദന്‍ വള്ളികുന്നം, അഡ്വ.കെ.വി അരുണ്‍, ഡി.തമ്പാന്‍, ഷിബു കൊട്ടയ്‌ക്കാട്ടുശേരി, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് പുഷ്പ ശശികുമാര്‍, സെക്രട്ടറി കനകമ്മ സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെങ്ങന്നൂര്‍: സിപിഎമ്മിന് രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ഈഴവ സമുദായത്തെ കിട്ടില്ലെന്ന് ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യോഗം യൂണിയന്‍ സെക്രട്ടറി അനു.സി.സേനന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്റെ വിനാശകാലത്തെ വിപരീത ബുദ്ധിയാണ് ഇതിന് പിന്നില്‍. ഇതോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന ആണിയും ഈഴവസമുദായം അടിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ കൗണ്‍സിലര്‍മാരായ ശ്രീകുമാര്‍ കോട്ട, റ്റി.ഡി. ഗോപാലകൃഷ്ണന്‍, പി.ഡി. ശ്രീനിവാസന്‍, സുജിത് ബാബു, സന്തോഷ് ഗ്രാമം, അഭിലാഷ് പഞ്ചവടി, രാജേഷ് മുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് മുന്നോടിയായി നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

ചാരുമൂട്: പന്തളം എസ്എന്‍ഡിപി യൂണിയന്‍ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നൂറനാട്ട് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. യൂണിയന്‍ സെക്രട്ടറി അഡ്വ.സിനില്‍ മുണ്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഗുരുദേവനെ നിന്ദിക്കുന്നവര്‍ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു, കേരള നവോത്ഥാനത്തിന് ആധാര ശിലപാകിയ ഗുരുദേവനെ അവഹേളിച്ചു രാഷ്‌ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ മുഢന്മാരാണെന്നും ഇത്തരക്കാരെ സമുദായ അംഗങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ പ്രസിഡന്റ് അഡ്വ.എ.വി. ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത്മൂവ്‌മെന്റ് ജില്ലാ ട്രഷറര്‍ എസ്. ആദര്‍ശ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരായ അനില്‍ ഐസെറ്റ്, ഉദയന്‍ പാറ്റൂര്‍, ശാഖാ ഭാരവാഹികളായ വി.കെ. രാജേന്ദ്രന്‍, മുകുന്ദന്‍, ബിനു മലമുകള്‍, രമേശന്‍, സജീവ്, ശിവന്‍കുട്ടി, അശോകന്‍, രഘു, അജിത്ത്, മോഹനന്‍, ഷാജി, നാണുക്കുട്ടന്‍, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ രാജേഷ്, വിനേഷ്, അഖില്‍, വിഷ്ണു, രാജീവ്, ചന്ദ്രന്‍, അഭയദേവ്, അരുണ്‍ പാറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.