കട്ടപ്പന : ഉണ്ണി കണ്ണന്‍മാരും രാധികമാരും കട്ടപ്പനയിലെ നിരത്തുകളില്‍ നിറഞ്ഞാടിയപ്പോള്‍ നഗരം അമ്പാടി ചന്തംത്തിലായി. കട്ടപ്പന പ്രദേശത്തെ വിവിധ ബാലഗോകുലങ്ങളായ പാറക്കടവ്,അമ്പലക്കവല,കല്ലുകുന്ന്,പേഴുംകവല,കൊച്ചുതോവാള,വലിയകണ്ടം,വെള്ളയാംകുടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായത്രകള്‍ ടി.ബി.ജംഗ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് രാഷ്‌ട്രീയസ്വയം സേവക സംഘം ഇടുക്കി ജില്ലാകാര്യവാഹ് പിബി ബിജു ഗോകുല പതാക കൈമാറി ശോഭായാത്ര ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നിശ്ചല ദൃശ്യങ്ങളുടേയും,വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഉണ്ണിക്കണ്ണന്‍മാരും രാധികമാരും നയിച്ച മഹാശോഭായാത്ര കട്ടപ്പന നഗരത്തെ വലം വെച്ച് അമ്പാടിക്കവല ലക്ഷ്മീനാരായണ ക്ഷേത്രത്തില്‍ സമാപിച്ചു.തുടര്‍ന്ന് ഉറിയടിയും പ്രസാദ വിതരണവും നടന്നു. ടി.ആര്‍.ബിനു,കെ.വി.സാബു,പിഎംവിക്രമന്‍,എഎംഷിനോജ് താലൂക്ക് ആഘോഷപ്രമുഖ് ടി.പി.സഹദേവന്‍,കട്ടപ്പന നഗര്‍ ആഘോഷപ്രമുഖ് ബിനുമോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
















