Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അനന്തപുരിയെ അമ്പാടിയാക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 10:50 pm IST
inThiruvananthapuram

തിരുവനന്തപുരം: അനന്തപുരിയെ അമ്പാടിയാക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര നാളെ നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വൈകിട്ട് 4ന് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര എംജി റോഡ വഴി അനന്തപത്മനാഭ സന്നിധിയിലൂടെ പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.

കൃഷ്ണസന്ദേശം കര്‍മപ ഥമാക്കി നാലുപതിറ്റാണ്ട് പിന്നിട്ട ബാലഗോകുലം ഈ വര്‍ഷത്തെ കൃഷ്ണജയന്തി ആഘോഷങ്ങളില്‍ വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം എന്ന സന്ദേശമാണ് നല്‍കുന്നത്. നൂറു കണക്കിന് ഉണ്ണികണ്ണന്‍മാരെകൊണ്ട് നിറയുന്ന അമ്പാടി ചന്തമാകും നാളെ നഗരവീഥികളെല്ലാം. ഉണ്ണികണ്ണന്മാരോടൊപ്പം രാധമാര്‍, കുചേലന്മാര്‍, വിവിധ ദേവ സങ്കല്‍പങ്ങള്‍ തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും ശോഭായാത്രയില്‍ അണിചേരും.

രാമായണത്തിലെയും മഹാഭാരതത്തിലെയും പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിവിധതരത്തിലുള്ള നിശ്ചലദൃശ്യങ്ങള്‍, വിവിധ താളമേളങ്ങള്‍ എന്നിവ ശോഭയാത്രക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാബാലന്മാര്‍ ശോഭായാത്രക്ക് നിറപ്പകിട്ടേകും. അനന്തപുരിയില്‍ നടക്കുന്ന ശോഭായാത്രയ്‌ക്ക് പുറമെ കഴക്കൂട്ടം, ആറ്റിപ്ര, പാച്ചല്ലൂര്‍, വിഴിഞ്ഞം, വെങ്ങാനൂര്‍, പൂവാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉപശോഭായാത്രകള്‍ നടക്കും.

പാളയം ഗണപതി ക്ഷേത്രത്തിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് കെ.പി. ബാബുരാജ് ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കും. കെപിഎംഎസ്, എസ്എന്‍ഡിപി, ഹിന്ദു നാടാര്‍ സഭ തുടങ്ങിയ സംഘടനകളുടെ വിവിധ ശാഖകള്‍ ശോഭായാത്രയില്‍ പുഷ്പവൃഷ്ടി നടത്തും.

നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ്, ബാലരാമപുരം തുടങ്ങിയ നഗരങ്ങളിലും നാളെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടക്കും.

ചേരപ്പള്ളി: ബാലഗോകുലം ആര്യനാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടക്കും. വൈകുന്നേരം 4ന് ഇറവൂര്‍ വണ്ടയ്‌ക്കല്‍ ഭദ്രകാളിക്ഷേത്രം, ഇറവൂര്‍ വയലിക്കട ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര റേഷന്‍കട ജംഗ്ഷനില്‍ കേന്ദ്രീകരിച്ച ശേഷം കോട്ടയ്‌ക്കകം വലിയകട്ടയ്‌ക്കാലില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര താന്നിമൂട് ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് ആര്യനാട് പോസ്റ്റാഫീസ് ജംഗ്ഷനില്‍ എത്തി ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ശോഭയാത്രയുമായി സംഗമിക്കും.

അതിനുശേഷം കാഞ്ഞിരംമൂട് ജംഗ്ഷന്‍ വഴി ചൂഴ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്രയുമായി ചേര്‍ന്ന് മഹാശോഭയാത്രയായി ആര്യനാട് ചെമ്പകമംഗലം ഭദ്രകാളിക്ഷേത്രത്തില്‍ സമാപിക്കും

വിളപ്പില്‍ശാല:ബാലഗോകുലം വിളപ്പില്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടന്നു.

കൊല്ലംകോണം തോട്ടുനടക്കാവ് തമ്പുരാന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച വിളംബരയാത്ര മണ്ഡലത്തിലെ എല്ലാ ഗ്രാമവീഥികളിലും പ്രയാണം നടത്തി വിളപ്പില്‍ശാല ശ്രീകണ്ഠശാസ്ത ക്ഷേത്രത്തില്‍ സമാപിച്ചു.

വാദ്യമേളങ്ങളും ഇരുചക്ര വാഹനങ്ങളും ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിച്ചു.വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷനില്‍ ആഘോഷങ്ങളുടെ ഭാഗമായി ഉറിയടിയും സംഘടിപ്പിച്ചിരുന്നു.

ശനിയാഴ്ച വൈകുന്നേരം 4.15 ന് കൊല്ലംകോണത്തു നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്രയില്‍ നൂറു കണക്കിന് ബാലികാബാലന്മാര്‍ ശ്രീകൃഷ്ണരാധാ വേഷങ്ങളണിഞ്ഞ് ഗ്രാമവീഥിയെ ആമ്പാടിയാകും.

നെടുമങ്ങാട് : ശ്രീകൃഷ്ണജയന്തിആഘോഷം ബാലഗോകുലം കല്ലിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ, വൃക്ഷപൂജ എന്നിവയോടെ ആരംഭിച്ചു.

ഇന്ന് വൈകിട്ട് 3.30 ന് വിളംബരഘോഷയാത്ര. നാളെ 4ന് വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ശോഭായാത്രയും നടക്കും. ആനായിക്കോണം ക്ഷേത്രത്തില്‍ ഉറിയടിയോടെ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.