Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നാടും നഗരവും ഒരുങ്ങി; ഉണ്ണിക്കണ്ണന്‍മാരെ വരവേല്‍ക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 06:53 pm IST
in Alappuzha

ചേര്‍ത്തല: അരമണികിലുക്കി, മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണന്‍മാര്‍ വീഥികളെ അമ്പാടിയാക്കും, ശ്രീകൃഷ്ണജയന്തി നാളെ. ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശോഭായാത്രകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ എട്ട് താലൂക്കുകളിലുമായി 72 ഓളം മഹാശോഭായാത്രകളാണ് നടക്കുക.

തുറവൂര്‍ താലൂക്കില്‍ ഒന്‍പത് മഹാശോഭായാത്രകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വയലാര്‍ മണ്ഡലം-നാഗംകുളങ്ങര ക്ഷേത്രത്തില്‍ സംഗമിച്ച് കേരളാദിത്യപുരം ക്ഷേത്രത്തിലും, വെട്ടയ്‌ക്കല്‍- അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തില്‍ നിന്ന് വെട്ടയ്‌ക്കല്‍ ക്ഷേത്രത്തലും, പട്ടണക്കാട്- പൊന്നാംവെളി ഗുരുമന്ദിരത്തില്‍ നിന്നാരംഭിച്ച് മേനാശേരി ക്ഷേത്രത്തിലും, തുറവൂര്‍- പഴമ്പള്ളിക്കാവില്‍ നിന്നാരംഭിച്ച് മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, പറയകാട്- വല്ലേത്തോട് മൂര്‍ത്തിങ്കല്‍ ക്ഷേത്രത്തില്‍ സംഗമിച്ച് പുത്തന്‍കാവ് ക്ഷേത്രത്തിലും, എഴുപുന്ന- മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ശ്രീനാരായണപുരം ക്ഷേത്രത്തിലും, എരമല്ലൂര്‍- കൊച്ചുവെളിക്കവല ഭജനമഠം മുരുക ക്ഷേത്രത്തില്‍ നിന്ന് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും, ചന്തിരൂര്‍- ദൈവവെളി ദേവീക്ഷേത്രത്തില്‍ നിന്ന് വള്ളിയില്‍ ഭഗവതി ക്ഷേത്രത്തിലും, അരൂര്‍ മണ്ഡലത്തിലേത് കാവുമ്പായില്‍ പള്ളീര്‍ക്കാവിലും സമാപിക്കും.

പാണാവള്ളി താലൂക്കിലെ എട്ട് മഹാ ശോഭായാത്രകളില്‍ അരൂക്കുറ്റി മണ്ഡലത്തിലേത് വടുതല ജംഗ്ഷനില്‍ സംഗമിച്ച് കുന്നുംപുറം സുബ്രഹ്മണ്യക്ഷേത്രത്തിലും, പാണാവള്ളി, പൂച്ചാക്കല്‍, മാക്കേക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ യഥാക്രമം ബ്ലോക്ക് ജംഗ്ഷന്‍, ഇലക്ട്രിസിറ്റി ജംഗ്ഷന്‍, പൂച്ചാക്കല്‍ തെക്കേക്കര എന്നിവിടങ്ങളില്‍ സംഗമിച്ച് ഇടപ്പംകുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, തൈക്കാട്ടുശേരിയില്‍ മണിയാതൃക്കയില്‍ ക്ഷേത്രത്തില്‍ നിന്ന് തൈക്കാതൃക്കയിലും, പള്ളിപ്പുറത്ത് കടവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കളത്തില്‍ ക്ഷേത്രത്തിലും, തിരുനല്ലൂരില്‍ ഒറ്റപ്പുന്നയില്‍ നിന്ന് ഗോവിന്ദപുരം ക്ഷേത്രത്തിലും, പെരുമ്പളത്ത് അരയുകുളങ്ങര ജംഗ്ഷനില്‍ സംഗമിച്ച് അരയുകുളങ്ങര ക്ഷേത്രത്തിലും സമാപിക്കും.

ചേര്‍ത്തല താലൂക്കില്‍ 12 മഹാശോഭായാത്രകള്‍ നടക്കും. തണ്ണീര്‍മുക്കം മണ്ഡലത്തില്‍ ആല്‍ത്തറയില്‍ സംഗമിച്ച് ചാലിനാരായണപുരംക്ഷേത്രത്തിലും, വാരനാട് മണ്ഡലത്തില്‍ വാരനാട് കവലയില്‍ നിന്ന് കൊക്കോതമംഗലം കോതക്കാട്ട് ധര്‍മശാസ്താ ക്ഷേത്രത്തിലും, നഗരത്തിലേത് ദേവീക്ഷേത്രമൈതാനത്തില്‍ സംഗമിച്ച് കാര്‍ത്യായനി ക്ഷേത്രത്തിലും, മരുത്തോര്‍വട്ടത്ത് പോറ്റിക്കവലയില്‍ എത്തി ധന്വന്തരി ക്ഷേത്രത്തിലും, പുത്തനങ്ങാടിയില്‍ കണ്ടനാട്ട് നിന്ന് ഇലഞ്ഞാംകുളങ്ങര ദേവീ ക്ഷേത്രത്തിലും, ചെറുവാരണത്ത് മാന്നാറ്റുവെളി ദേവീക്ഷേത്രത്തില്‍ നിന്ന് ഭജനമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിലും, അരീപ്പറകമ്പ് കവലയില്‍ നിന്ന് തിരുവിഴ മഹാദേവ ക്ഷേത്രത്തിലും, കുറുപ്പംകുളങ്ങരയില്‍ ചമ്പക്കാട്ട് നിന്ന് അറവുകാട് ക്ഷേത്രത്തിലും, കടക്കരപ്പള്ളിയില്‍ ആലുങ്കലില്‍ നിന്ന് തങ്കിക്കവല ശക്തിനവിനായക ക്ഷേത്രത്തിലും, കണിച്ചുകുളങ്ങരയില്‍ ചാരങ്കാട്ട് കൊടുംകളം ക്ഷേത്രത്തില്‍ നിന്ന് പശ്ചിമഘട്ടം ഭദ്രകാളീ ക്ഷേത്രത്തിലും, മുഹമ്മ കല്ലാപ്പുറം വിശ്വഗാജി മഠത്തില്‍ നിന്ന് പാലയ്‌ക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും, കഞ്ഞിക്കുഴിയില്‍ വെളിനിലത്തുനിന്ന് കൂറ്റുവേലി ശ്രീരാമക്ഷേത്രത്തിലും സമാപിക്കും.

കലവൂര്‍ താലൂക്കിലെ എട്ട് മഹാശോഭായാത്രകളില്‍ ആര്യാട് മണ്ഡലത്തിലേത് ഐക്യഭാരതം ജംഗ്ഷനില്‍ സംഗമിച്ച് പ്ലാപ്പള്ളി ശിവപാര്‍വതി ക്ഷേത്രത്തിലും, പാതിരപ്പള്ളിയില്‍ ഓലഞ്ഞി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് പ്രീതികുളങ്ങര ക്ഷേത്രത്തിലും, കലവൂരില്‍ കാട്ടൂര്‍ പനയ്‌ക്കല്‍ ക്ഷേത്രത്തില്‍ നിന്ന് കാരയ്‌ക്കല്‍ മഹാവിഷ്ണു ക്ഷേത്രത്തിലും, കോമളപുരത്ത് കണകൂര്‍ ധന്വന്തരി ക്ഷേത്രത്തില്‍ നിന്ന് വലിയകലവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലും, മണ്ണഞ്ചേരിയില്‍ തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് വലിയവീട് ദേവീക്ഷേത്രത്തിലും, കാവുങ്കല്‍ തറമൂട് ക്ഷേത്രത്തില്‍ നിന്ന് പൊന്നാട് വിജയവിലാസം ക്ഷേത്രത്തിലും, വളവനാട് ചേന്നംവെളി ഗുരുദേവ ക്ഷേത്രത്തില്‍ നിന്ന് കുന്നിനകത്ത് ഭഗവതി ക്ഷേത്രത്തിലും, മാരാരിക്കുളത്ത് പൂപ്പള്ളിക്കാവില്‍ നിന്ന് വരകാടി ദേവീക്ഷേത്രത്തിലും സമാപിക്കും.

ആലപ്പുഴ താലൂക്കിലെ ആറ് മഹാശോഭായാത്രകളില്‍ തുമ്പോളി മണ്ഡലത്തിലേത് മംഗലം ക്ഷേത്രത്തില്‍ സംഗമിച്ച് കളപ്പുരയിലും, തോണ്ടംകുളങ്ങരയില്‍ ചാത്തനാട് നിന്ന് തോണ്ടംകുളങ്ങര ക്ഷേത്രത്തിലും, കൊറ്റംകുളങ്ങരയില്‍ ചേരമാന്‍കുളങ്ങര ക്ഷേത്രത്തില്‍ നിന്ന് കൊറ്റംകുളങ്ങര ക്ഷേത്രത്തിലും, മുല്ലയ്‌ക്കലില്‍ ചുങ്കത്ത് നിന്ന് മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലും, തിരുവമ്പാടി, കളര്‍കോട് മണ്ഡലങ്ങളിലേത് ഇഎസ്‌ഐ, കളര്‍കോട് എന്നിവിടങ്ങളില്‍ സംഗമിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സമാപിക്കും.

അമ്പലപ്പുഴ താലൂക്കില്‍ ആറ് മഹാശോഭായാത്രകള്‍ നടക്കും. തകഴി മണ്ഡലത്തിലേത് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ സംഗമിച്ച് തകഴി ധര്‍മ്മശാസ്താ ക്ഷേത്രത്തിലും, അമ്പലപ്പുഴയില്‍ കച്ചേരിമുക്ക് കവലയില്‍ നിന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും, പുറക്കാട് ആനന്ദേശ്വരം ക്ഷേത്രത്തില്‍ നിന്ന് ഒറ്റപ്പന ക്ഷേത്രത്തിലും, വണ്ടാനം മണ്ഡലത്തില്‍ ഇടത്തില്‍ അമ്പലത്തില്‍ നിന്ന് തേവരനട ശ്രീശങ്കരനാരായണ ക്ഷേത്രത്തിലും, പറവൂര്‍, പുന്നപ്ര മണ്ഡലങ്ങളിലേത് കപ്പക്കട ജംഗ്ഷനില്‍ സംഗമിച്ച് അറവുകാട് ദേവീക്ഷേത്രത്തിലും സമാപിക്കും.

കുട്ടനാട് താലൂക്കില്‍ ഏഴ് മണ്ഡലങ്ങളിലായി 14 മഹാശോഭായാത്രകള്‍ നടക്കും. കൈനകരിയില്‍ ആലക്കാട് ജംഗ്ഷനില്‍ നിന്ന് മേക്കാട്ട് ഭഗവതി ക്ഷേത്രത്തിലും, കല്ലംപള്ളി മണ്ഡലത്തില്‍ വൈശ്യംഭാഗത്ത് സംഗമിച്ച് കരിവിക്കൊട്ടാരം ശിവക്ഷേത്രത്തിലും, തെവലക്കാട്ട് ഗണപതി ക്ഷേത്രത്തില്‍ നിന്ന് മഠം ദേവീക്ഷേത്രത്തിലും, നെടുമുടി മണ്ഡലത്തില്‍ കളരിക്കല്‍ വീരഭദ്രസ്വാമി ക്ഷേത്രത്തില്‍ നിന്ന് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും, കാപ്പില്‍മുട്ട് കാവ്, തോട്ടുവക്കലക്കാവ് എന്നിവിടങ്ങളില്‍ സംഗമിക്കുന്ന മഹാശോഭായാത്രകള്‍ തയ്യില്‍ ക്ഷേത്രത്തിലും സമാപിക്കും. രാമങ്കരിയില്‍ പുന്നക്കുന്നം, മണലാടി എന്നിവിടങ്ങളില്‍ സംഗമിച്ച് കുന്നുംകരിക്കുളം ക്ഷേത്രത്തിലും, മങ്കൊമ്പ് മണ്ഡലത്തില്‍ മങ്കൊമ്പ് ക്ഷേത്രത്തിലും, തളിപ്രക്ഷേത്രത്തില്‍ നിന്ന് ചതുര്‍ത്ഥ്യാകരി അയ്യപ്പ സേവാസംഘം അമ്പലത്തിലും, കണ്ണാടിയില്‍ പടിഞ്ഞാറേ മഠം ക്ഷേത്രത്തില്‍ നിന്ന് തട്ടാശേരി എസ്എന്‍ഡിപി ഗ്രൗണ്ടിലും, കിടങ്ങറയില്‍ കൃഷണപുരത്തേത് വടക്കും വെളിയനാട് ശാസ്താക്ഷേത്രത്തിലും, വെളിയനാട് നിന്ന് കാക്കനാട് ക്ഷേത്രത്തിലും, കിടങ്ങറ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ചെറുവള്ളിക്കാവ് ക്ഷേത്രത്തിലും സമാപിക്കും.

എടത്വ താലൂക്കില്‍ അഞ്ച് മണ്ഡലങ്ങളിലായി എട്ട് മഹാശോഭായാത്രക്കുള്ള ഒരുക്കങ്ങള്‍പൂര്‍ത്തിയായി. എടത്വ മണ്ഡലത്തില്‍ കൊട്ടയില്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് കണ്ടംകരി കൊച്ചുശാസ്താക്ഷേത്രത്തിലും, ആനപ്രമ്പാല്‍ കൊച്ചമ്പലത്തു സംഗമിച്ച് ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിലും , കളങ്ങരയില്‍ നിന്ന് പുതുക്കരി ദേവീ ക്ഷേത്രത്തിലും, തലവടിയില്‍ പനയന്നൂര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ചക്കുളത്ത് കാവിലും, രാമങ്കരി തെക്ക് മണ്ഡലത്തില്‍ കൊടുപ്പുന്നക്കാവ് ദേവീ ക്ഷേത്രത്തിലും, ഉരുക്കരി നാഗവള്ളി ക്ഷേത്രത്തില്‍ നിന്ന്ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലും, ചമ്പക്കുളത്ത് വയ്‌ക്കാരക്കുളം കവലയില്‍ നിന്ന് ചമ്പക്കുളം പടിപ്പുരയ്‌ക്കല്‍ ക്ഷേത്രത്തിലും, കണ്ടംകരി ക്ഷേത്രത്തിലും സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.