ആലപ്പുഴ: ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി നാട്ടുകാരുടെ പണിമുടക്കുവാന്‍ നേതൃത്വം നല്‍കിയ സിഐടിയു നേതാവ് സ്വന്തം വീട്ടിലെ കെട്ടിടംപണി യാതൊരു തടസ്സവുമില്ലാതെ തൊഴിലാളികളെ നിയോഗിച്ചു നടത്തി.
കളര്‍കോട്ടെ ഒരു പ്രമുഖ സിഐടിയു നേതാവാണ് പണിമുടക്ക്ദിനത്തില്‍ സ്വന്തം വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായത്. സിഐടിയുവിന്റെ പ്രാദേശിക ഓഫീസിന് സമീപമാണ് ഇയാളുടെ വീട്. നേതാവിന്റെ വീട്ടില്‍ മേസ്തിരിമാരെയും സഹായികളെയും നിയോഗിച്ച് തകൃതിയില്‍ പണിനടക്കുന്ന വിവരം ചില തൊഴിലാളി സഖാക്കള്‍ ഉന്നത നേതാക്കളെയും അറിയിച്ചെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ല.
നാട്ടിലെ പലവീടുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടക്കി തൊഴിലാളി സഖാക്കളുടെ കൂലി ഇല്ലാതാക്കിയ നേതാവാകട്ടെ സ്വന്തം വീടിന്റെ പണി മുടങ്ങാതിരിക്കാന്‍ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു.
















