Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വീഴാതിരിക്കാം സൈബര്‍ വലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 07:47 pm IST
inLifestyle

സൈബര്‍ ലോകത്ത് പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് ഇന്നത്തെത്തലമുറ അജ്ഞരാണെന്ന് പറയാന്‍ സാധിക്കില്ല. വരുംവരായ്‌കകളെക്കുറിച്ച് ഏറെക്കുറെ അറിവും അവര്‍ക്കുണ്ട്. എന്നിരുന്നാലും സൈബര്‍ കുറ്റകൃതങ്ങളുടെ ഇരകളാകുന്നവരുടെ എണ്ണം ഏറിവരുന്നു. പെണ്‍കുട്ടികളാണ് ഇതിലധികവും. നല്ല വശങ്ങള്‍ ഇന്റര്‍നെറ്റിന് ധാരാളം ഉണ്ടെങ്കിലും ജീവിതം തന്നെ ഇല്ലാതാക്കാനും ഇന്റര്‍നെറ്റിന്റെ ദുരുപയോഗം കൊണ്ടുസാധിക്കും.

ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 60 ശതമാനത്തോളം ആളുകള്‍ അറിഞ്ഞോ അറിയാതെയോ ചതിക്കെണിയില്‍ അകപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മറ്റൊരാളുമായി പങ്കുവയ്‌ക്കുന്ന കാര്യങ്ങള്‍ മൂന്നാമതൊരാള്‍ അറിയില്ലെന്ന വിശ്വാസമാണ് പലര്‍ക്കും വിനയാകുന്നത്. സ്വന്തം അക്കൗണ്ടുകള്‍പോലും സുരക്ഷിതമല്ല എന്നതാണ് മറ്റൊരു വസ്തുത. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലുടെ അപരിചിതരോട് സൗഹൃദം സ്ഥാപിക്കുന്നതിനാണ് പലരും വ്യഗ്രതകാട്ടുന്നത്. സൗഹൃദം നേടിയെടുത്താല്‍പ്പിന്നെ ചാറ്റിംഗ് ആയി. അവര്‍ പറയുന്ന മധുരവാക്കുകളില്‍ മയങ്ങി, കേട്ടതെല്ലാം സത്യമെന്ന് വിശ്വസിക്കും. ഇത്തരത്തില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയബന്ധരായി ഒടുക്കം സ്‌നേഹിതന്റെ തനിക്കോലം കാണുമ്പോള്‍ നടുക്കം വിട്ടുമാറാതെ  ജീവിതം നഷ്ടപ്പെടുത്തിയവരുണ്ട്.

വീണ്ടുവിചാരമില്ലാതെ ഒരാവേശത്തിന്റെ പുറത്ത് ചെയ്യുന്ന കാര്യങ്ങളാവാം പിന്നീട് കുരുക്കായിത്തീരുന്നത്. പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ അപക്വമായി പെരുമാറുന്നത്. സൗഹൃദം, പ്രണയം ഇവയൊക്കെ നഷ്ടമായാലോ എന്നുകരുതി ആണ്‍സുഹൃത്ത് ആവശ്യപ്പെടുന്നതെന്തും സാധിച്ചുകൊടുക്കാന്‍ തയ്യാറാണ് മിക്കപെണ്‍കുട്ടികളും. ഇതിനെല്ലാം പിന്നില്‍ ആത്മാര്‍ത്ഥമായ സ്‌നേഹമല്ല എന്ന് തിരിച്ചറിയാന്‍ കഴിയണം. ആ സൗഹൃദങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിക്കണം. അല്ലാത്തപക്ഷം അവരില്‍ നിന്നും നിരന്തരമായ ഭീഷണിയാവും നാം നേരിടേണ്ടിവരിക. നമ്മെ മറ്റുള്ളവരുടെ മുന്നില്‍ അപമാനിക്കുന്നതിനും അവര്‍ മടിക്കുകയുമില്ല. വിശ്വാസത്തിന്റെ പുറത്ത് രഹസ്യമായി പങ്കുവെച്ചതെല്ലാം ഒരൊറ്റ ക്ലിക്കില്‍ പരസ്യമാകും.

കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ സൈബര്‍ ലോകത്തെ ക്രിമിനലുകളുടെ ഇരയാകാതിരിയ്‌ക്കാന്‍ ഒരു പരിധി വരെ നമുക്കു കഴിയും.

ഫേസ്ബുക്ക്, ട്വിറ്റര്‍, പ്ലസ്സ്, വാട്ട്‌സ്ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മീഡിയകളില്‍ പരിചയമുള്ളവരെ മാത്രം സുഹൃത്തുക്കളാക്കുക. വ്യകതിപരമായ വിവരങ്ങള്‍ അന്യരോട്  വെളിപ്പെടുത്താതിരിയ്‌ക്കുക.

സ്വന്തം പ്രൊഫൈലില്‍ അനാവശ്യമായി മൊബൈല്‍ നമ്പറും മെയില്‍ ഐഡികളും നല്‍കാതിരിയ്‌ക്കുക;

അപരിചിതരില്‍ നിന്നു വരുന്ന ഫ്രണ്ട്‌സ് റിക്വസ്റ്റുകളും മെയിലുകളും പൂര്‍ണ്ണമായും ഒഴിവാക്കുക.

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മിസ്സ്ഡ് കോളുകളോട് പ്രതികരിക്കാതിരിക്കുക. തുടര്‍ച്ചയായി മെയിലുകള്‍, മെസ്സേജുകള്‍,  മിസ്സ്ഡ് കോളുകള്‍ വഴിയായാല്‍ പോലും ശല്യം നേരിടേണ്ടി വന്നാല്‍ സൈബര്‍സെല്ലില്‍ പരാതി നല്‍കാന്‍ മടിക്കരുത്.  ആരും പരാതിപ്പെടില്ല എന്ന ധൈര്യമാണ്  സൈബര്‍ മേഖലകളില്‍ കുറ്റകൃത്യം വര്‍ദ്ധിയ്‌ക്കാന്‍ പ്രധാന കാരണങ്ങളിലൊന്ന്.

ഫേസ്ബുക്ക്/വാട്ട്‌സ്ആപ്പ് തുടങ്ങിയവയിലേയ്‌ക്ക് വരുന്ന അനാവശ്യമായ കമന്റുകളും ചിത്രങ്ങളും വീഡിയോകളും ഉടനടി ഡിലീറ്റ് ചെയ്യുക.

സൈബര്‍ കുറ്റകൃത്യങ്ങളുടെ തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്‌ക്കാവുന്നതാണ്.

പരാതിപ്പെടേണ്ടതെങ്ങനെ?

കേരള പോലീസിന്റെ www.keralapolice.org എന്ന വെബ് സൈറ്റില്‍ വിശദമായി പരാതിപ്പെടാന്‍ കഴിയുന്ന നമ്പറുകള്‍, മെയില്‍ ഐഡികള്‍ എന്നിവ എല്ലാം നല്‍കിയിട്ടുണ്ട്. രേഖാമൂലം പരാതി എഴുതി അയക്കുന്നതാണ് ഏറെ ഫലപ്രദം. സൈബര്‍ കേസുകളില്‍ പരാതിക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. അതിനാല്‍ ധൈര്യമായിത്തന്നെ പരാതിപ്പെടാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.