ആലപ്പുഴ: ബിജെപി ആലപ്പുഴ ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ പടിഞ്ഞാറ് വില്ലേജാഫീസ് ഉപരോധിച്ചു. ഇഎസ്എ ജങ്ഷനു പടിഞ്ഞാറുവശം കടലാക്രമണത്തില്‍ നിരവധി വീടുകള്‍ വെള്ളംകയറി താമസ സൗകര്യം നഷ്ടപ്പെട്ട നിലയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധ സമരം.
തുടര്‍ന്ന് വില്ലേജാഫീസറും തഹസീല്‍ദാറുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് വില്ലേജാഫീസര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ടൗണ്‍ പ്രസിഡന്റ് സി.എസ്. സുമാനസന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.സി. സാബു ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. അനീഷ്‌രാജ് സ്വാഗതം പറഞ്ഞു.
പ്രസാദ്, ഹരിരാജ്, കെ. പ്രദീപ്, കണ്ണന്‍, വിവേക് ഷേണായ് എന്നിവര്‍ സംസാരിച്ചു.
















