ടോക്കിയോ: ജപ്പാനിലെ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനവും ഇതിനെ തുടര്‍ന്ന് തീപിടുത്തവും ഉണ്ടായി. തെക്കന്‍ ജപ്പാനിലെ അലുമിനിയം ഫാക്ടറിയിലാണ് അപകടം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ഒന്നിലേറെത്തവണ ഇവിടെ സ്‌ഫോടനമുണ്ടായി. ഇന്ത്യന്‍ സമയം ഒന്‍പതിനു ശേഷമാണ് ആദ്യ സ്‌ഫോടനമുണ്ടായത്.
അപകടം നടന്ന് ആദ്യ മണിക്കൂറുകളില്‍ പരിക്കേറ്റവരെ കണ്ടെത്താനായില്ലെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവില്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
















