Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെങ്ങന്നൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: ആറ്‌പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 09:03 pm IST
inAlappuzha

ചെങ്ങന്നൂര്‍: തിരുവോണ നാളില്‍ ഓണാഘോഷങ്ങള്‍ക്കിടെ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ ആറുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതക ശ്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകം നടത്തിയതിന് കൊളംബിയ ക്ലബ് അംഗങ്ങളായ പേരിശ്ശേരി പുതിയ വീട്ടില്‍ മനോജ് കുമാര്‍ (കൊച്ചുമോന്‍-35), പുലിയൂര്‍ പേരിശ്ശേരി പാലത്തുംപാട്ടില്‍ ജോബിന്‍ ജോര്‍ജ്ജ് (32), കീഴ്‌ച്ചേരിമേല്‍ മണിഭവനം വീട്ടില്‍ രതീഷ്‌രാജ് (24) എന്നിവരെയും, കൊലപാതകശ്രമത്തിന് കീഴ്‌ചേരിമേല്‍ ചരിവുപുരയിടത്തില്‍ രാജീവ് (37), സഹോദരന്‍ രതീഷ്‌കുമാര്‍ (35), ചെങ്ങന്നൂര്‍ തിട്ടമേല്‍ മോഴിയാട്ട് ശ്യാം (രാഹുല്‍- 35) എന്നിവരെയുമാണ് ചെങ്ങന്നൂര്‍ എഎസ്പി: ഡോ.അരുള്‍.ആര്‍.ബി.കൃഷ്ണയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇരുകൂട്ടരും തമ്മിലുള്ള അക്രമത്തില്‍ പുലിയൂര്‍ തിങ്കളാമുറ്റം ആശാരിയയ്യത്ത് ശശിയുടെ മകന്‍ സിജു (28) മരിക്കുകയും നീര്‍വിളാകം, സദ്ഗമയില്‍ ശരത് (32), ചെങ്ങന്നൂര്‍ തിട്ടമേല്‍ പുളിക്കയില്‍ വീട്ടില്‍ സ്‌കറിയ എബ്രഹാം(41) എന്നിവര്‍ക്ക് തലയ്‌ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റവരെ തിരുവല്ല സ്വകാര്യമെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓണാഘോഷമായി ബന്ധപ്പെട്ട് കീഴ്‌ചേരിമേല്‍ കൊളംബിയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന കലാപരിപാടികള്‍ക്കിടയിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്; കഴിഞ്ഞ 26ന് നഗരത്തിലെ ബിയര്‍ പാര്‍ലറില്‍വെച്ച് രാത്രി പത്ത് മണിയോടെ രാജീവ്, രതീഷ്, മരണപ്പെട്ട സിജു എന്നിവര്‍ ഉള്‍പ്പെട്ട ഒരുഗ്രൂപ്പും ക്ലബ്ബിലെ അംഗങ്ങളായ മനോജ്, രാഗേഷ്, കിരണ്‍ എന്നിവരുടെ സംഘവും തമ്മില്‍ ബിയര്‍ വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും, സിജു രാഗേഷിനെ മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനെതുടര്‍ന്ന് 28ന് രാത്രി ഒന്‍പതരയോടെ സംഭവത്തിലെ മുഖ്യ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ക്ലബ്ബ് അംഗങ്ങളില്‍ ഒരാള്‍ സിജു ഉള്‍പ്പട്ടെ സംഘത്തെ പരിപാടി നടക്കുന്നിടത്തേക്ക് വരാന്‍ വെല്ലുവിളിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സിജു, ശ്യാം, രാജീവ്, രതീഷ് കുമാര്‍, എന്നിവര്‍ ഉള്‍പ്പെടുന്ന അറംഗസംഘം ശ്യാമിന്റെ ഓട്ടോയില്‍ മാരകായുധങ്ങളുമായി സംഭവസ്ഥലത്തെത്തുകയും, ക്ലബ്ബ് അംഗങ്ങളുമായി വാക്കുതര്‍ക്കവും സംഘര്‍ഷവവും ഉണ്ടാവുകയായിരുന്നു.

അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് വടിവാളുകൊണ്ടുള്ള വെട്ടേറ്റ് പരിപാടികള്‍ കാണാനായി എത്തിയ ശരത്തിനും, സ്‌കറിയാ എബ്രഹാമിനും തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതോടെ സംഘര്‍ഷം രൂക്ഷമായി, ഇതിനിടയിലാണ് സിജുവിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് മരണം സംഭവിച്ചത്. തലയ്‌ക്ക് പിന്നിലായി മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായ മുറിവും, മര്‍ദ്ദനമേറ്റ് ആന്തരാവയവങ്ങള്‍ക്കുണ്ടായ ക്ഷതവുമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്നതിനു ശേഷമുള്ള ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ നടന്ന തിരച്ചിലില്‍ പതിനഞ്ചോളം ആളുകളെ പിടികൂടുകയും തുടര്‍ന്ന് എഎസ്പി: ഡോ.അരുള്‍.ആര്‍.ബി.കൃഷ്ണ സിഐ: ആര്‍.ബിനു, എസ്‌ഐ: കെ.പി. ധനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് ആറ്‌പേരുടെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്.

കൊലപാതകത്തില്‍ ഇരുപതോളം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും, കൊലപാതകശ്രമ കേസില്‍ രണ്ട് പേരെ കൂടി പിടികിട്ടാനുണ്ടെന്നും, ഇവര്‍ മുഴുവനും പോലീസ് നീരീക്ഷണത്തിലാണെന്നും എസ്‌ഐ: കെ.പി. ധനീഷ് അറിയിച്ചു. പ്രതികളെ ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജൂനിയര്‍ എസ്‌ഐ: സറിന്‍, അഡീഷണല്‍ എസ്‌ഐ: മുഹമ്മദ് കുഞ്ഞ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, ഷെഫീക്ക് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.