Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിലക്കയറ്റവും ഹൈറേഞ്ചില്‍ ഓണത്തിന്റെ തിളക്കം കുറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 08:53 pm IST
inIdukki

അടിമാലി : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവും കൂടിയായപ്പോള്‍ ഹൈറേഞ്ച് മേഖലയിലെ ഓണാഘോഷത്തിന്റെ തിളക്കം കുറഞ്ഞു. പതിവ് തെറ്റിയുള്ള കാലാവസ്ഥാമാറ്റവും ഉല്‍പ്പാദന മേഖലയെ ഒന്നാകെ തളര്‍ത്തിക്കളഞ്ഞ സാഹചര്യത്തില്‍ വില വര്‍ദ്ധനവ് സാധാരണക്കാരെ വലയ്‌ക്കുകയാണ്. ഏറെ മുമ്പ് തന്നെ കിട്ടിയവേനല്‍മഴ ഏലം കര്‍ഷകര്‍ക്ക് സന്തോഷത്തിനും ആശയ്‌ക്കും വക നല്‍കിയെങ്കിലും കാലവര്‍ഷാരംഭത്തിലെ മഴയും കാറ്റും കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി. ഏലത്തിന് അഴുകല്‍ രോഗം ബാധിച്ചതിന് പുറമേ കാറ്റ് ചെടികള്‍ ഒടിച്ചു താറുമാറാക്കി. രാസവസ്തുക്കള്‍ക്കും കളനാശിനികള്‍ക്കും ഉണ്ടായ വിലവര്‍ദ്ധനവ് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിനപ്പുറമായി. ഏലത്തിന്റെ വില നിലവാരം 650-750 രൂപ നിരക്കിലായി. കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, പൊട്ടന്‍കാട്, ചിന്നക്കനാല്‍, രാജകുമാരി, ശാന്തമ്പാറ, ഉടുമ്പന്‍ചോല, പീരുമേട്, വണ്ടന്‍മേട്, കട്ടപ്പന, പുളിയന്മല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഏലകൃഷി നടക്കുന്നത്. കുരുമുളക്, കൊക്കോ, ഗ്രാമ്പു എന്നിവയാണ് എല്ലാ മേഖലകളിലും കര്‍ഷകരുടെ വരുമാനമാര്‍ഗ്ഗം. കുരുമുളക് കൃഷി ജില്ലയിലെ നാണ്യവിളകളില്‍ പ്രമുഖ സ്ഥാനം വഹിച്ചിരുന്നുവെങ്കിലും 90കളില്‍ ഉണ്ടായ ദ്രുതവാട്ട രോഗത്തെ തുടര്‍ന്ന് കൃഷി പടിയിറങ്ങി. താങ്ങുമരമായ മുരിക്കിനും രോഗം ബാധിച്ചിരുന്നു. കുരുമുളകിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ വെല്ലുവിളി ഏറ്റെടുത്ത് കുരുമുളക് കൃഷിയില്‍ വീണ്ടും സജീവമാകുകയാണ്. ഇത്തവണ നേരത്തെ കിട്ടിയ വേനല്‍മഴയുടെ ആധിക്യത്തില്‍ കൊടികള്‍ തളിര്‍ത്തുപോയതിനാല്‍ തിരികള്‍ പിടിക്കാതെ വന്നതിനെത്തുടര്‍ന്ന് അടുത്ത സീസണില്‍ ഉല്‍പ്പാദനം കുറയുമെന്ന ആശങ്കയിലാണ് ്കര്‍ഷകര്‍. എങ്കിലും ആഭ്യന്തര ഉല്‍പ്പാദനം കുറയുന്നതിനനുസരിച്ച് സീസണില്‍ വില നിലവാരം ഉയരുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കുണ്ട്. കൊക്കോയുടെ വില 50-60 നിലവാരത്തില്‍ എത്തിയെങ്കിലും ഉല്‍പ്പാദനം കുറഞ്ഞത് വിനയായി. പുതിയതായി വിരിഞ്ഞ കായ്‌കള്‍ കീട-പൂപ്പല്‍ ബാധയെ തുടര്‍ന്ന് കരിഞ്ഞു നില്‍ക്കുകയാണ്. കൊക്കോയുടെ ഉത്പാദനം അടിക്കടി കുറയുന്നത് വരുമാനത്തെ സാരമായി ബാധിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.