ബീജിങ്: ചൈനക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ദുഷ്പ്രചാരണം നടത്തിയ 197 പേരെ ശിക്ഷിച്ചതായി ചൈനീസ് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ചൈനീസ് ഇന്റര്‍നെറ്റിലൂടെ ദുഷ്പ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
ഭരണകക്ഷിയായ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണ് വിമര്‍ശനം ഉയര്‍ന്നത്. 165 ഓണ്‍ ലൈന്‍ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയതായും ഔദ്യോഗിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
















