മണ്ണഞ്ചേരി: സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞിട്ടും അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപൊകാന്‍ കുട്ടാക്കിയില്ലെന്നുപരാതി. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലശാണിയില്‍ രാജന്റെ മകന്‍ സജിമോനാ(8) ആണ് സ്‌കൂളില്‍ വച്ച് അപകടം ഉണ്ടായത്.
സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടെയാണ് സജിമോന്‍ കാല്‍വഴുതി ക്ലാസ് മുറിയില്‍ വീണത്. രാവിലെ 10.30നുണ്ടായ അപകടം രക്ഷിതാക്കളെ വിളിച്ചറിയിച്ചത് 12.30ന് ശേഷമായിയിരുന്നുവെന്ന് സജിമോന്റെ പിതാവ് പറഞ്ഞു. വിവരം അറിഞ്ഞ് താന്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ കരഞ്ഞുതളര്‍ന്നിരിക്കുന്ന മകനെയാണ് കണ്ടത്.
ഇത്രയും സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതിരുന്നതിലെ അതൃപ്തി അറിയിച്ചപ്പോള്‍ അത് എന്റെ പണിയല്ല എന്നമറുപടിയാണ് സ്‌കൂള്‍ അധികൃതരില്‍നിന്ന് ലഭിച്ചത്.
പിന്നിട് കുട്ടിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. സ്‌കൂള്‍ അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ മനം നൊന്തരാജന്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി.
















