കുട്ടനാട്: സംസ്ഥാനത്തെ പട്ടികജാതി വര്‍ഗ്ഗം സിപിഎമ്മിന്റെ അടിമകളല്ലെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്. മഹാത്മാ അയ്യന്‍കാളിയുടെ 153-ാമത് ജന്മദിനത്തോട് അനുബന്ധിച്ച് പട്ടികജാതി മോര്‍ച്ച കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാവാലം പഞ്ചായത്തിലെ പട്ടികജാതി സാംസ്കാരിക നിലയകേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് നടത്തിയ പരാമര്‍ശം കേരളത്തിലെ പട്ടികാതി വിഭാഗങ്ങളോടുള്ള പാര്‍ട്ടിയുടെ ഇന്നത്തെ വീക്ഷണം വ്യക്തമാക്കുന്നു. മഹാത്മാ അയ്യങ്കാളിയുടെ മഹത്വം പോലും മറന്ന് ആക്ഷേപിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനം പട്ടികജാതി വിഭാഗത്തോടുള്ള വെല്ലുവിളിയാണെന്ന്് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പട്ടികജാതി മോര്‍ച്ച നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഒ.സി. സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന സഹ സത്സംഗപ്രമുഖ് കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, മണ്ഡലം സെക്രട്ടറി എ.എന്‍.ഹരിദാസ്, ബിഎംഎസ് മേഖലാ സെക്രട്ടറി മനോജ്, കെ.ജി. കൃഷ്ണന്‍നായര്‍, പഞ്ചായത്ത് മെമ്പര്‍ ആര്. രമേശ്, സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: