Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നാട് മഞ്ഞപ്പട്ടണിഞ്ഞു; ചതയദിനാഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 08:05 pm IST
inAlappuzha

ആലപ്പുഴ/ ചേര്‍ത്തല : ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷങ്ങള്‍ക്ക് അമ്പലപ്പുഴ യൂണിയനില്‍ വിപുലമായ ഒരുക്കങ്ങളായി. താലൂക്കിലെ ശ്രീനാരായണ ഭവനങ്ങളും ശാഖായോഗങ്ങളും ഗുരുമന്ദിരങ്ങളും പ്രധാന വീഥികളുമെല്ലാം പീത പതാകകള്‍ കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. ഇത്തവണത്തെ ചതയദിനാഘോഷം യൂണിയന്റെ കീഴിലുള്ള ശാഖാതലങ്ങളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചതയദിനമായ ഇന്ന് രാവിലെ ശാഖാ ആസ്ഥാനങ്ങളില്‍ ഗുരുദേവ പ്രാര്‍ത്ഥനയും ഗുരുമന്ദിരങ്ങളില്‍ വിശേഷാല്‍ പൂജകളും നടക്കും. ഉച്ചതിരിഞ്ഞ് ശാഖാതലത്തില്‍ ഘോഷയാത്ര, ചതയദിനസമ്മേളനം, ഗുരു പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ചതയദിനാഘോഷങ്ങള്‍ക്ക് ചാരുതയേകും.

ചതയദിനമായ ഇന്നു രാവിലെ എട്ടിന് ഗുരുധര്‍മ പ്രചാരണസഭ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ യൂണിറ്റുകളിലും പീത പതാക ഉയര്‍ത്തും. തുടര്‍ന്നു ദൈവദശകം സമൂഹ പ്രാര്‍ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും നടത്തും. ഉച്ചകഴിഞ്ഞു ഗുരുദര്‍ശന പഠന ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. ആലോചനാ യോഗത്തില്‍ പ്രസിഡന്റ് കെ.എം. ജയസേനന്‍ അധ്യക്ഷത വഹിച്ചു. കെ.ജി. കമലാസനന്‍, വി.വി. ശിവപ്രസാദ്, കെ.പി. ഹരിദാസ്, പി.ഡി. സതീശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തെക്കനാര്യാട് തോപ്പുവെളി ശ്രീനാരായണ ഗുരുദേവദളം പ്രാര്‍ഥനാ സമിതിയുടെ ഗുരു ജയന്തി ആഘോഷത്തിന്റെ ഥാഗമായി എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ് നല്‍കി. വാസന്തി ശിവരാജന്‍ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു. ഇന്ന് രാവിലെ 8.30നു പ്രസിഡന്റ് കെ.പി. ഹരിദാസ് പതാക ഉയര്‍ത്തും. തുടര്‍ന്നു പുഷ്പാര്‍ച്ചന, സമൂഹ പ്രാര്‍ഥന.

മാമ്പുഴക്കരി 442-ാം നമ്പര്‍ എസ്.എന്‍.ഡി.പി.ശാഖയുടെ ശ്രീനാരായണ ഗുരുദേവജയന്തി സമ്മേളനവും ഓഡിറ്റോറിയം ഉദ്ഘാടനവും 30ന് നടക്കും. രാവിലെ 9ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് സ്‌കോളര്‍ഷിപ്പ് വിതരണം, പായസദാനം എന്നിവ ഉണ്ടാകും. വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികള്‍, രാത്രി 10ന് ഗാനമേള.

ചേര്‍ത്തലയില്‍ ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കണിച്ചുകുളങ്ങര യൂണിയന്റെ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനം ഇന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 3.30ന് നടക്കുന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ തിരുവാതിര ദീപംതെളിക്കും. യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ ജയന്തി സന്ദേശം നല്‍കും. യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍. ബാബു മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. പ്രിയേഷ്‌കുമാര്‍ നിര്‍വഹിക്കും. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍,യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് എസ്. രാജേഷ്, സെക്രട്ടറി ടി. സുനില്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് എല്‍. പുരുഷാമണി, സെക്രട്ടറി തങ്കമണി ഗൗതമന്‍, എംപ്ലോയീസ് ഫോറം യൂണിയന്‍ പ്രസിഡന്റ് കെ. കുശലകുമാര്‍, ബാലജനയോഗം കോഓര്‍ഡിനേറ്റര്‍ എ.പി. ബാബു, പെന്‍ഷനേഴ്‌സ് ഫോറം യൂണിയന്‍ കണ്‍വീനര്‍ മഹിയപ്പന്‍ കമ്പോളത്ത് എന്നിവര്‍ സംസാരിക്കും. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ സ്വാഗതവും യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ. പുരുഷോത്തമന്‍ നന്ദിയും പറയും. തുടര്‍ന്ന് മൂവായിരം വനിതകള്‍ പങ്കെടുക്കുന്ന മെഗാ ജയന്തി തിരുവാതിരയും നടക്കും.

ചേര്‍ത്തല യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ രാവിലെ ഒന്‍പതിന് പതാക ഉയര്‍ത്തലോടെ ആരംഭിക്കും. ഉച്ചയ്‌ക്ക് 3.30 ന് പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് ആറിന് ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന പൊതു സമ്മേളനം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.ടി. മന്മഥന്‍ അദ്ധ്യക്ഷത വഹിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. പി. തിലോത്തമന്‍ എംഎല്‍എ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. എ.എം. ആരീഫ് എംഎല്‍എ പ്രതിഭകളെ ആദരിക്കും. അഡ്വ.കെ.ആര്‍. രാജേന്ദ്രപ്രസാദ്, ജയലക്ഷ്മി അനില്‍കുമാര്‍, പ്രൊഫ. ഷേര്‍ളി പ്രേംകുമാര്‍, തുളസീഭായി, മോഹന്‍ കാര്യാട്ട്, കെ.വി. സാബുലാല്‍, വി.പി. അലോക്, അനില്‍ ഇന്ദീവരം എന്നിവര്‍ സംസാരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.