ആലപ്പുഴ: എസ്എന്‍ഡിപി കുട്ടനാട് മാമ്പുഴക്കരി 442-ാം നമ്പര്‍ ശാഖയുടെ ഗുരുദേവ ജയന്തിയും പൊതുസമ്മേളനവും ആഡിറ്റേറിയം ഉദ്ഘാടനവും 30ന് രാവിലെ ഒന്‍പതിന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓഡിറ്റോറിയം ഉദ്ഘാടനം നിര്‍വഹിക്കും. എസ്എന്‍ഡിപി കുട്ടനാട് യൂണിയന്‍ പ്രസിഡന്റ് അഡ്വ. പി. പി. മധുസൂദനന്‍ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി കെ. സി. സദാനന്ദന്‍, വൈസ്പ്രസിഡന്റ് എ. ടി. പുരുഷോത്തമന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന സ്‌ക്കോളര്‍ഷിപ്പ് വിതരണം, പായസ വിതരണം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് അഡ്വ. പി. ഗിരീഷ് കുമാര്‍, മാനേജിങ് കമ്മറ്റിയംഗം ആര്‍. രാജേഷ് വാക്കിശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















