മുഹമ്മ: സേമിയ പായസം മിക്‌സ് ഉപയോഗിച്ച് പായസം ഉണ്ടാക്കി കഴിച്ചവര്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ കുടുംബശ്രീ മുഖേനയാണ് പായസകിറ്റ് വിതരണം ചെയ്തത്. കഞ്ഞിക്കുഴി 8-ാം വാര്‍ഡില്‍ കുട്ടേഴത്ത് രാജീവ്(87),പ്രിയ(27)സഹോദരന്‍ ശരത് എന്നിവര്‍ക്കാണ് പായസം കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും ഛര്‍ദിയും ഉണ്ടായത്.
ഇവര്‍ മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്‌സ തേടി. 2014-ലെ പായസക്കൂട്ടിന്റെ കവറിന് മുകളില്‍ 2015 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ 18 വാര്‍ഡിലും പായസക്കൂട്ട് വിതരണം ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം എം. ജി. തിലകന്‍ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
















