ആലപ്പുഴ: ടിഎം ചിറ-ആയിരംതെങ്ങ് പാലം സെപ്തംബറിനുള്ളില്‍ ടെന്‍ഡര്‍ ചെയ്യുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുത്തുമണ്ണേല്‍ നിര്‍മിച്ച മത്സ്യം കരയ്‌ക്കടുപ്പിക്കല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ അലൈന്‍മെന്റ് അനുസരിച്ചാകും നിര്‍മാണം. മത്സ്യത്തൊഴിലാളി മേഖലയില്‍ സര്‍ക്കാര്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മന്ത്രി പറഞ്ഞു. സി.കെ. സദാശിവന്‍ എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. 69.88 ലക്ഷം രൂപ അടങ്കല്‍ തുക വകയിരുത്തിയതാണ് പദ്ധതി.
















