ആലപ്പുഴ:മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യഫെഡ് മുഖേന ഉത്പാദന ബോണസ് ഏര്‍പ്പെടുത്തുമെു മന്ത്രി കെ. ബാബു പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ലിറ്ററിന് 25 രൂപ സബ്‌സിഡിയോടെ മാസം 140 മുതല്‍ 190 ലിറ്റര്‍ വരെ മണ്ണെണ്ണ ലഭിക്കും. മത്സ്യത്തൊഴിലാളികളെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ വില്‍പന നിയമം കൊണ്ടുവരും. 100.80 കോടി രൂപ മുടക്കി ജില്ലയിലെ 318 തീരദേശ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ അനുമതി നല്‍കി. കടല്‍ക്ഷോഭം മൂലം വീട് നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടാമതും ഭവനനിര്‍മാണ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 20 പേര്‍ക്ക് നല്‍കിക്കഴിഞ്ഞു. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ വലയും വള്ളവും വാങ്ങാന്‍ 50 പേര്‍ക്ക് 40,000 രൂപ വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ മണ്ണെണ്ണ ബങ്കും മന്ത്രി ഉദ്ഘാടനം ചെയ്തു. കെ.സി വേണുഗോപാല്‍ എംപി മണ്ണെണ്ണ കാര്‍ഡുകളുടെ വിതരണം നടത്തി. ജി. സുധാകരന്‍ എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു.
















