വെല്ലിങ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക ഭാരത വുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഭാരതത്തിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ്മ വ്യക്തമാക്കി.
കൊടും ഭീകര സംഘടനകളായ ലഷ്‌കര്‍-ഇ-തോയിബ, ജെയ്ഷ്-ഇ-മൊഹമ്മദ്, ഡി-കമ്പനി, ഹക്കാനി നെറ്റ് വര്‍ക്ക് എന്നിവക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കും.
ഭാരതവും അമേരിക്കയും ഭീകരതക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനമെടുത്തിരുന്നു. ലോകം ഭീകരതയുടെ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പ്രതിരോധ സര്‍വ്വീസ് സ്റ്റാഫ് കോളേജില്‍ സംസാരിക്കുക യായിരുന്നു റിച്ചാര്‍ഡ് വര്‍മ്മ.
















