ലണ്ടന്‍: ചെറിയ ഒരു ഇടവേളയ്‌ക്കുശേഷം ഐസിസ് ഭീകരന്‍ ജിഹാദി ജോണ്‍ വീഡിയോ പുറത്തുവിട്ടു. ബ്രിട്ടനിലുള്ള മുസ്ലീങ്ങളല്ലാത്തവരുടെ തല വെട്ടാന്‍ താന്‍ മടങ്ങി വരുമെന്ന് ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നു. ഒരു മിനിട്ടും 17 സെക്കന്‍ഡുമുള്ള വീഡിയോയില്‍ കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ചാണ് ജിഹാദി ജോണ്‍ പ്രത്യക്ഷപ്പെടുന്നത്. കൈയില്‍ കത്തിയുമുണ്ട്.
https://www.youtube.com/watch?v=xbPW29VTrCA
സിറിയയിലെ ഐസിസ് അനുകൂല ചാനലാണ് ആദ്യം വീഡിയോ പുറത്ത് വിട്ടത്. പിന്നീട് ബ്രിട്ടനിലെ പത്രമായ ഡെയ്‌ലി മെയ്‌ലും വീഡിയോ പ്രസിദ്ധീകരിച്ചു. തെക്ക്-കിഴക്കന്‍ സിറിയയില്‍ രണ്ടു മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ദ ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ലണ്ടന്‍ സ്വദേശിയായ മൊഹമ്മദ് എംവാസിയാണ് ജിഹാദി ജോണെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ നേരത്തെ പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
താന്‍ മൊഹമ്മദ് എംവാസിയാണെന്ന് ജോണ്‍ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. അന്തര്‍ദേശീയ മാധ്യമങ്ങളുടെ കണ്ടെത്തല്‍ ശരിവയ്‌ക്കുന്നതാണ് ജോണിന്റെ ഈ ഏറ്റുപറച്ചിലും. ജിഹാദി ജോണ്‍ ഐസിസുമായി തെറ്റിയെന്നും അതല്ല, ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നുമൊക്കെ അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ തള്ളിക്കളയുന്നതാണ് പുറത്തുവന്ന വീഡിയോ.
















