വാഷിങ്ടണ്‍: ജന്മനാ കാതില്ലാതിരുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് ഭാരത ഡോക്ടര്‍ അപൂര്‍വ ശസ്ത്രക്രിയവഴി ചെവികൊടുത്ത് വലിയ വാര്‍ത്തയാവുന്നു. യുഎസ് മാധ്യമങ്ങള്‍ ഇതിന്റെ മാന്ത്രികം എന്നാണ് വിശേഷിപ്പിച്ചത്. ഭാരതീയനായ അനന്ത മൂര്‍ത്തിയെന്ന പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി ഡോക്ടറാണ് ഏലീജാ ബെല്ലിന്റെ ജീവിതം വഴി മാറ്റിയിരിക്കുന്നത്.
കേള്‍വിയുണ്ടായിരുന്നെങ്കിലും ബെല്ലിന് പുറം ചെവിയുണ്ടായിരുന്നില്ല.
ഓറിയോവിലെ സ്റ്റാര്‍ക്കില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഏലീജാ ബെല്‍. ജനിച്ചപ്പോള്‍ പുറം ചെവിയില്ലായിരുന്നു. എന്നാല്‍ കേള്‍വിക്കുറവുണ്ടായിരുന്നില്ലാതാനും. ശസ്ത്രക്രിയയിലെ സങ്കീര്‍ണ്ണതകള്‍ കണക്കിലെടുക്കുമ്പോള്‍ അത് മാന്ത്രികംതന്നെയെന്നാണ് ശാസ്ത്രലോകം പറയുന്നത്.
അഞ്ചു ശസ്ത്രക്രിയകള്‍ക്കു പുറമേ നാലു വയസുമുതല്‍ ബെല്ലിന് കൃത്രിമ ചെവി ഉണ്ടാക്കിയെടുക്കാന്‍ തൊലി ഗ്രാഫ്റ്റ് ചെയ്യുന്ന പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. തുടയില്‍നിന്നാണ് തൊലിയെടുത്തത്. അതിസൂക്ഷ്മമായി വളവും തിരിവും കുഴിയും നിരപ്പുമൊക്കെ സൃഷ്ടിച്ച് ജന്മനാ ഉള്ളതല്ലെന്ന് തിരിച്ചറിയാനാവാത്തവിധമുള്ള ചെവിതന്നെ ബെല്ലിന് മൂര്‍ത്തി സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു.
















