ആലപ്പുഴ: കൊതുകുജന്യ രോഗം ജില്ലയില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിസര്‍ച്ച് വിഭാഗം പുനഃസംഘടിപ്പിക്കണമെന്ന് ഐഎംഎ ജില്ലാ പ്രസിഡന്റ്‌ഡോ. ഇ.കെ. ആന്റണി ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കൊതുകുദിനാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഡോ. റെണോള്‍ഡ് റോസ് അനുസ്മരണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ തല ഉദ്ഘാടനം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിഭാഗം മേധാവി ഡോ. കെ.എസ്. മോഹന്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എം.ഇ.എസ്.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റസിയ അസീസ് നിര്‍വ്വഹിച്ചു. ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ. നാസര്‍, ഓര്‍ഗനൈസര്‍ കെ. ശിവകുമാര്‍, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
















