ആലപ്പുഴ: വിശ്വകര്‍മജരുടെ തൊഴില്‍ സംര ക്ഷിക്കുക, നിര്‍മാണ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം നിയന്ത്രിക്കുക, ദേവസ്വം ബോര്‍ഡ് റിക്രൂട്‌മെന്റ് നടത്തുന്ന നിയമങ്ങളില്‍ ജനറല്‍ കാറ്റഗറിയല്‍ സീറ്റ് വര്‍ധിപ്പിച്ച ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചു കേരള വിശ്വകര്‍മ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തി. ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ജി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.പി. മുരളി, കെ. പളനി, വി.പി.ആചാരി, പി.കെ. പൊന്നപ്പന്‍, ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
















