ബെയ്‌റൂട്ട്: സിറിയന്‍ പുരാതന നഗരമായ പല്‍മീറയുടെ മുന്‍ പുരാവസ്തുവകുപ്പ് ഡയറക്ടറെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കഴുത്തറത്തുകൊന്നു. ഖാലിദ് അല്‍ ആസാദ് എന്നയാളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് പല്‍മീറയ്‌ക്കു സമീപത്തായി കഴുത്തറുത്തു കൊന്ന നിലയില്‍ കണ്ടെത്തിയത്.
ഇയാളെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ ഐഎസ് പുറത്തുവിട്ടിട്ടുണ്ട്. പല്‍മീറ പുരാവസ്തുവകുപ്പില്‍ 50 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് ആസാദ്. 82 കാരനായ ഖാലിദ് 13 വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും വിരമിച്ചിരുന്നു.
സിറിയന്‍ നഗരത്തിലെ സ്വര്‍ണ്ണശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഒരുമാസം മുമ്പ് ഇയാളെ തടവില്‍ പാര്‍പ്പിച്ചിരുന്നതാണത്രെ.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള പൗരാണിക നഗരമാണ് പല്‍മീറ. സിറിയന്‍ സര്‍ക്കാരില്‍ നിന്നും മെയ് 21നാണ് ഐഎസ് പല്‍മീറ പിടിച്ചെടുത്തത്.
















