ധാക്ക: താന്‍ കൊല്ലപ്പെട്ടാല്‍ ഉത്തരവാദി മന്ത്രിയായിരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയ ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ അറസ്റ്റിലായി. ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റിന്റെ എഡിറ്റര്‍ പ്രോബീര്‍ സിക്ദറാണ് ഫേസ്ബുക്കില്‍ മന്ത്രിക്കെതിരേ അപകീര്‍ത്തി പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്. മന്ത്രിയേയും രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്‌റ്റെന്നതിനാല്‍ ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ബംഗ്ലാദേശില്‍ കഴിഞ്ഞയാഴ്ച ഒരു ജഡ്ജിനെതിരേ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് പത്രത്തെയും പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററേയും ശിക്ഷിച്ചിരുന്നു.
ഒരു പ്രതിപക്ഷ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന പത്രത്തിന്റെ എഡിറ്ററെ സ്വത്തു വെളിപ്പെടുത്താതിരുന്ന കേസില്‍ കോടതി മൂന്നു വര്‍ഷത്തേക്കു ശിക്ഷിച്ചിരുന്നു.
ആഭ്യന്തര വകുപ്പുമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ പ്രോബീര്‍ സിക്ദറിന്റെ അറസ്റ്റിനെ ന്യായീകരിച്ചു.
















