അമ്പലപ്പുഴ: ബിഎംഎസ് പുറക്കാട് പഞ്ചായത്തില്‍ അഴിമതി വിരുദ്ധ പദയാത്ര നടത്തി. വിവാദരഹിത കേരളം വികസനോന്മുഖ കേരളം എന്ന സന്ദേശവുമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പദയാത്രയുടെ ഭാഗമായാണ് പുറക്കാട് പഞ്ചായത്തിലും പരിപാടി നടത്തിയത്. ബിഎംഎസ് ജില്ലാ ജോ യിന്റ് സെക്രട്ടറി ബിനിഷ് ബോയ്, ജാഥാക്യാപ്റ്റന്‍ ആരോമലിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളിയില്‍ നടന്ന സമാപന സമ്മേളനം ജില്ലാ ജോയി ന്റ് സെക്രട്ടറി സി. ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന്‍, മേഖലാ സെക്രട്ടറി യശോധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















