ആലപ്പുഴ: അത്തം മുതല്‍ ചതയം വരെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി യുവമോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുല്ലയ്ക്കലെ ബിവറേജസ് ഔട്ട്ലെറ്റ് ഉപരോധിച്ചു. ഉപരോധം യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം അഡ്വ. സുദീപ് വി. നായര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്. സാജന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനില്‍ നൂറനാട്, അനില്‍ ഹരിപ്പാട്, ജില്ലാ സെക്രട്ടറി അരുണ്‍ എസ്. കുമാര്‍, ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എല്‍. പി. ജയചന്ദ്രന്, യുവമോര്‍ച്ച അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ആര്. കണ്ണന് എന്നിവര്‍ പ്രസംഗിച്ചു. യുവ മോര്‍ച്ച ഭാരവാഹികളായ ഹര്ഷന്, ശ്രീരാജ്, സ്മികേഷ്, മനു മന്മഥന്, രജീഷ്, മഹിന്‍ തുടങ്ങിയവര്‍ നേതൃ ത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: