മണ്ണഞ്ചേരി ലക്ഷ്മിതരു
ഗ്രാമമാകുന്നു
മുഹമ്മ: മണ്ണഞ്ചേരിഗ്രാമപഞ്ചായത്ത് ലക്ഷ്മിതരു ഗ്രാമമാക്കുന്നതിന്റെ ഉത്ഘാടനം ജി.സുധാകരന് എംഎല്‍എ നിര്‍വ്വഹിച്ചു. ക്യാന്‍സറിനെപ്രതിരോധിക്കാന്‍ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം മണ്ണഞ്ചേരിഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനയായ ഗ്രീന്‍ ലീവ്‌സും ചേര്‍ന്നാണ്പദ്ധതിനടപ്പിലാക്കുന്നത്. പഞ്ചായത്ത്പ്രസിഡന്റ്റ്പി.എ.ജുമൈലത്ത്അധ്യക്ഷതവഹിച്ചു. കാന്‍സര്‍ പ്രതിരോധ ബോധവത്കരണസെമിനാര്‍ ഡോ.അഗസ്റ്റിന്‍ആന്റണിനയിച്ചു. 23 വാര്‍ഡുകളിലെ 14000 ത്തോളംവീടുകളിലാണ് ലക്ഷ്മിതരു നടുന്നത്. കുടുംബശ്രീയുടെയും പഞ്ചായത്തംഗങ്ങളുടെയും സഹകരണത്തോടെ ഒരുദിവസം കൊണ്ടാണ് പദ്ധതിനടപ്പാക്കുക.
















