ആലപ്പുഴ: പറവൂര്‍ മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മാതൃപൂജയില്‍ നൂറുകണക്കിന് അമ്മമാരും കുട്ടികളും പങ്കെടുത്തു. ചടങ്ങുകള്‍ക്ക് മഠാധിപതി നിഷ്ഠാമൃത ചൈതന്യ നേതൃത്വം നല്‍കി. കുട്ടികളില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ മറ്റാരെക്കാള്‍ കൂടുതല്‍ അമ്മമാര്‍ക്ക് കഴിയുമെന്ന് അവര്‍ പറഞ്ഞു. അമ്മമാര്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന ഗുരുക്കന്‍മാരാണ്. അമ്മമാര്‍ അതിനാല്‍ തന്നെ ആദരിക്കപ്പെടേണ്ടവരാണെന്നും നിഷ്ഠാമൃത ചൈതന്യ പറഞ്ഞു. സത്സംഗവും ഭജനയും ചടങ്ങുകള്‍ക്ക് ശോഭ പകര്‍ന്നു. ഗണേശോത്സവത്തിന്റെ ഭാഗമായി ഗണേശ വിഗ്രഹ പ്രതിഷ്ഠയും നിഷ്ഠാമൃത ചൈതന്യ നിര്‍വഹിച്ചു. ചടങ്ങുകള്‍ക്ക് ഐ. ബി. മഹാദേവന്‍, ലാല്‍കുമാര്‍, പുഷ്പരാജന്‍, മന്മഥന്‍, എ.കെ.കെ. പണിക്കര്‍, വസന്തകുമാരി, രാധ, എം. ജയകൃഷ്ണന്‍, വര്‍മ്മാജി, ഭുവനേശ്വരന്‍ എന്നിവര്‍ക്ക് നേതൃത്വം നല്‍കി
















