Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അയാള്‍ ഞാനല്ലാതാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 07:24 pm IST
in Entertainment

സാധാരണ പ്രേക്ഷകരെ മുഷിപ്പിക്കാതെ തിയേറ്ററില്‍ നിന്നും പോകാന്‍ അനുവദിക്കുന്നത് പങ്കപ്പാടു പിടിച്ച പണിയാണ്. ഇതു വലിയ മുട്ടിപ്പില്ലാതെ ചെയ്തു എന്നതാണ് അയാള്‍ ഞാനല്ല എന്ന സിനിമ തരുന്ന ചെറു കുളിര്‍മ. പേരു കേള്‍ക്കുമ്പോള്‍ തോന്നുന്ന പുതുമ സിനിമയ്‌ക്കില്ലെങ്കിലും വെളിവും വെള്ളിയാഴ്ചയുമില്ലാതിറങ്ങുന്ന കോമാളി സിനിമകള്‍ക്കിടയില്‍ ആശ്വാസമാണ് ഈ ചിത്രം. സാധാരണ തലത്തില്‍ തുടങ്ങി അസാധാരണ നിലയിലേക്കൊന്നും പോകാതെ തന്നെ കാണിയെ മടുപ്പിക്കാതെ  പിടിച്ചിരുത്താനുള്ള ചേരുവകളെല്ലാം വിനീത് കുമാറിന്റെ അയാള്‍ ഞാനല്ല എന്ന ചിത്രത്തിനുണ്ട്.

കൂടെയുള്ളവരെ നഷ്ടപ്പെടാതെ ചേര്‍ത്തു വെക്കാനും നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുമുള്ള പ്രകാശനെന്ന സാധാരണക്കാരന്റെ തത്രപ്പാടിനിടയില്‍ നടന്‍ ഫഹദ് ഫാസിലുമായുള്ള  സാദൃശ്യത്തില്‍ അയാള്‍ പെട്ടുപോകുന്നതും രക്ഷപെട്ട് ഗുജറാത്തിലെ കച്ചിലെത്തുന്നതും കൊതിച്ചത് ഒപ്പമാക്കുന്നതുമാണ് സിനിമയുടെ പ്രമേയം.അനുബന്ധ കഥകളോ അതു നിറയുന്ന പാത്രങ്ങളോ കേന്ദ്ര പ്രമേയാതിര്‍ത്തി കടക്കുന്നില്ല. പ്രകാശന്‍ എന്ന നായകന്റെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ടാണ് ഇതിവൃത്തം  വികസിക്കുന്നത്.

ഭൂമിയിലും പാതാളത്തിലുമില്ലാത്ത പ്രേമം കൊണ്ടു ചക്കിലാട്ടി മലയാള സിനിമയെ അലമ്പാക്കുന്ന കോപ്രായമൊന്നും അയാളില്‍ ഇല്ല. പ്രണയം സ്വാഭാവികമായുംഅതിന്റെ വഴിക്കു പോകുന്നു. നായകന്‍ പെട്ടുപോകുന്ന പ്രശ്‌നങ്ങളുടെ സ്വാഭാവികത കൊണ്ട് പ്രേക്ഷകന്‍ പ്രണയം മറന്നു പോകുന്നു. അവസാനമാണ് അങ്ങനെയൊന്ന് തിരിച്ചോര്‍ക്കുന്നത്. പ്രകാശന് നടന്‍ ഫഹദ് ഫാസിലിനുമായി സാദൃശ്യമുണ്ടെന്ന് ആള്‍ക്കാര്‍ തിരിച്ചറിയുമ്പോഴാണ് സാധാരണ സിനിമയില്‍ പറയുന്ന ട്വിസ്റ്റുണ്ടാവുന്നത്. അവിടം മുതല്‍ ഉദ്വേഗം വളരുന്നുണ്ട്.

കഥയുടെ പശ്ചാത്തല സ്വഭാവം ഗംഭീരമാക്കുന്നതാണ് ഗുജറാത്തിലെ കച്ച്്. ശ്്മശാന നിശബ്ദതയോടെ ഏകാന്ത വിശാലമായിക്കിടക്കുന്ന കച്ചിലെ ഒറ്റപ്പെട്ട റോഡും ടയര്‍ റീസോളിങ് കടയും പെട്രോള്‍ ബങ്കും വല്ലപ്പോഴും വന്നുപോകുന്ന വാഹനങ്ങളും പ്രകാശന്റെ പ്രശ്‌നഭരിതമായ ജീവിതത്തിന്റെ ഇരുണ്ട നിറം വ്യക്തമാക്കുന്നുണ്ട്്. പ്രകാശന്റെ വിധി നിര്‍ണയിക്കാന്‍ പാകത്തിലുള്ളതാണ് കച്ചിന്റെ വരണ്ട ഭാവം.ചിത്രത്തിന്റെ പകുതി ഭാഗവും കച്ചിലാണ്. അവസാനവും കച്ചു തന്നെ. അതു പക്ഷേ പ്രതീക്ഷയുടെ മുഖമാണ്്.കണ്ടുമടുത്ത ലൊക്കേഷനില്‍ നിന്നുള്ള മോചനം പ്രേക്ഷകന് ആസ്വാദനത്തിന് പുതിയ കാഴ്്ച നല്‍കും.

ഫഹദ്, ടി.ജി രവി,ടിനിടോം, ശ്രീകുമാര്‍ തുടങ്ങിയ ഏതാനും ചിലരൊഴികെയുള്ളവര്‍ കാണികള്‍ക്ക് ചിരപരിചിതരല്ല. എങ്കിലും താന്താങ്ങളുടെ കഥാപാത്രങ്ങള്‍ അവരുടെ കൈകളില്‍ ഭദ്രം. പതിറ്റാണ്ടുകളായി കണ്ടു മടുത്ത മുഖങ്ങളില്‍ നിന്നും കഥാപാത്രങ്ങളുടെ ഇത്തരം മോചനം ഇനിയും സംവിധായകര്‍ക്കു പരീക്ഷിക്കാവുന്നതാണ്. ഫഹദിന്റെ നടന വൈഭവം നിരീക്ഷിക്കാന്‍ മാത്രമുണ്ട് പ്രകാശനില്‍ നിന്നും ഫഹദ്ഫാസില്‍ എന്ന കഥാപാത്രത്തിലേക്കുള്ളദൂരം. ഒരാള്‍ രണ്ടാളായിത്തീരും പോലെയുള്ള അവസ്ഥ.

പ്രശ്‌ന സഹജമായ ജീവിതത്തിനിടയിലും ആരിലും ഉണ്ടാകാനിടയുള്ള സ്വാഭാവിക നര്‍മ്മമാണ് ഇതിലെ ചിരി. എല്ലാവരിലും ചിരിയുളളതു കൊണ്ട് ചിരിപ്പിക്കാന്‍ മാത്രമായി ഹാസ്യനടന്മാരുടെ പേക്കൂത്താവശ്യമില്ലെന്ന് ഈ ചിത്രം തെളിയിക്കുന്നു. സാന്ദര്‍ഭിക ഹാസ്യം അല്ലെങ്കില്‍ സിറ്റിയുവേഷന്‍ കോമഡിയാണ് സിനിമയ്‌ക്കാവശ്യം. ഓരോ കഥാപാത്രത്തിന്റെയും നാവില്‍ നിന്നും വീഴുന്ന സംഭാഷണ ശകലങ്ങള്‍ ഇതിനു തെളിവാണ്.

പൊതു ഭാഷ സംസാരിച്ചിരുന്ന മലയാള സിനിമയില്‍ കുറച്ചു കാലമായി ചില കഥാപാത്രങ്ങള്‍ പ്രാദേശിക ഭാഷ സംസാരിക്കുന്നുണ്ട്. ഇതു മറ്റു പ്രാദേശികക്കാരെ സുഖിപ്പിക്കുന്നുമുണ്ട്. രാജമാണിക്യം എന്ന സിനിമയാണ് ഇത്തരം ഭാഷാ പ്രാദേശികം ഇടക്കു  കൊണ്ടു വന്നത്. ഇത് തിരോന്തോരം കാണികള്‍ക്കിഷ്ടപ്പെടുകയും ചെയ്തു. ഇതു പക്ഷേ പ്രാദേശികം പറയുന്ന  ചില കഥാപാത്രങ്ങളെ മനപ്പൂര്‍വം സൃഷ്ടിക്കുന്നതില്‍ വരെ എത്തിയിട്ടുണ്ട്്.അടുത്ത കാലത്ത് ചില സിനിമകളില്‍ ഇതു പക്ഷേ തനി തറയായും മാറിയിട്ടുണ്ട്. അയാളിലെ പ്രകാശന്റെ കൊയിലാണ്ടി ഭാഷ എന്തായാലും കലക്കി. കേട്ടിരുന്നു പോകും.

രഞ്ജിത്തിന്റെ കഥയ്‌ക്കു പുതുമയില്ലെങ്കിലും തുടക്കക്കാരന്റെ ഇടറാത്ത തിരക്കഥ കൊണ്ടും സംവിധാനത്താലും ശരാശരി സിനിമയുടെ അപ്പുറത്തേക്കു കടക്കാന്‍ വിനീത്കുമാറിന്റെ ആദ്യ സംരംഭത്തിനായി. തിരക്കഥാകൃത്തു തന്നെ സംവിധായകനായിത്തീര്‍ന്നതിന്റെ സ്വാതന്ത്ര്യംകൊണ്ടാവണം ഇത്. പലപ്പോഴും കെട്ടഴിഞ്ഞു പോകുന്ന നമ്മുടെ പുതുതലമുറ സിനിമാക്കാര്‍ക്കിടയില്‍ വിനീത് എന്തുകൊണ്ടും വ്യത്യസ്തനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.