ആലപ്പുഴ: പറവൂര്‍ മാതാ അമൃതാനന്ദമയീ മഠത്തില്‍ 15ന് മാതൃപൂജയും ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ പ്രതിഷ്ഠയും നടക്കും. രാവിലെ 10ന് ചടങ്ങുകള്‍ ആരംഭിക്കും. ആദ്യം നടക്കുന് മാതൃപൂജയില്‍ കുട്ടികള്‍ അവരവരുടെ മാതാപിതാക്കളെ പൂജിക്കും. പാദാഭിഷേകവും അര്‍ച്ചനയും നടത്തും. മാതാപിതാക്കള്‍ക്ക് മധുരം നല്‍കും. ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഗണേശവിഗ്രഹ പ്രതിഷ്ഠ ഉച്ചയ്‌ക്ക് 12ന് ശേഷംനടത്തും. തുടര്‍ന്ന് 19വരെ എല്ലാ ദിവസവും അര്‍ച്ചനയും ഭജനയും നടക്കും. 19ന് ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കും. മഠാധിപതി ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യ നേതൃത്വം നല്‍കും.
















