ചേര്‍ത്തല: മരുത്തോര്‍വട്ടം ശ്രീധന്വന്തരീ ക്ഷേത്രത്തില്‍ പിതൃപ്രീതിക്കായി നമസ്‌കാര വഴിപാടിനും രോഗവിമുക്തിക്കുള്ള താള്‍ക്കറി, മുക്കുടി, അട്ടയും കുഴമ്പും, കര്‍ക്കിടക മരുന്നുകഞ്ഞി എന്നീ വഴിപാടുകള്‍ക്കുമായി നാനാദിക്കുകളില്‍ നിന്ന് പതിനായിരക്കണക്കിന് ഭക്തര്‍ ഇന്ന് ക്ഷേത്രത്തിലെത്തും.
നമസ്‌കാര വഴിപാടിനു പ്രസാദമായി നല്‍കുന്ന പടച്ചോറിനൊപ്പം നല്‍കുന്ന താള്‍ക്കറിയാണ് ഏറെ പ്രധാനം. തൊട്ടാല്‍ ചൊറിയുന്ന കാട്ടുചേമ്പിന്റെ താളാണ് താള്‍ക്കറിക്ക് ഉപയോഗിക്കുന്നത്. ഉദരരോഗങ്ങള്‍ക്കുള്ള ഔഷധമായി താള്‍ക്കറിയും മുക്കുടിയും വാതാദി ശമനത്തിനുള്ള അട്ടയും കുഴമ്പും ഔഷധസേവക്കായി മരുന്നുകഞ്ഞിയും വാവുദിനത്തില്‍ വിതരണം ചെയ്യും.
















