അമ്പലപ്പുഴ: പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ജെസിബിയുടെ ബാറ്ററികള്‍ മോഷ്ടിച്ചു. ഹരിപ്പാട് സ്വദേശി ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീമുരുക എന്നപേരിലുള്ള രണ്ട് ജെസിബികളുടെ ബാറ്ററികളാണ് ബുധനാഴ്ച പുലര്‍ച്ചെ മോഷണം പോയത്. വണ്ടാനത്തെ പെട്രോള്‍ പമ്പിന് സമീപമാണ് ഇവ പാര്‍ക്ക് ചെയ്തിരുന്നത്. 37,000 രൂപ വിലവരുന്ന ബാറ്ററിയാണ് നഷ്ടപ്പെട്ടത്. കുറവന്‍തോട് ജങ്ഷന് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങളുടെ ബാറ്ററികളും കഴിഞ്ഞദിവസം മോഷണം പോയിരുന്നു.
















