Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിനോദ സഞ്ചാരത്തിന്റെ വികസിക്കുന്ന ചക്രവാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:14 pm IST
in Vicharam

ചൈനീസ് അംബാസഡര്‍ ലി യു ചെങ് കൊച്ചിയില്‍വന്ന് ഫോര്‍ട്ട് കൊച്ചിയിലെ ചീനവല കണ്ട് ആഹ്ലാദിക്കുന്നത് വാര്‍ത്തയായിരുന്നല്ലോ. ചൈന-കൊച്ചി ബന്ധത്തിന് ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. ചെങ്ങിന്റെ സന്ദര്‍ശനത്തോടെ ഇനി കൊച്ചിയും ചൈനയുടെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കും.കേരളം ഇപ്പോള്‍തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാരമേഖലയായാണ് അറിയപ്പെടുന്നത്.

ലോകത്തിലെ പത്തുസ്വര്‍ഗങ്ങളില്‍ ഒന്നായാണ് കേരളം പുറംനാടുകളില്‍ വിശേഷിപ്പിക്കപ്പെടുന്നത്. പാരിസ്ഥിതിക ടൂറിസം, കായല്‍ ടൂറിസം, സംസ്‌കാരത്തനിമ എന്നിവയെല്ലാം കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി പ്രഖ്യാപിക്കുന്നു. അടുത്തവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെ സംഭാവന ചെയ്യുന്ന രാജ്യമാകും ചൈന എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരള വിനോദ സഞ്ചാരമേഖല ഇപ്പോള്‍ തന്നെ 13.31 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. കേരളം ഗ്ലോബല്‍ ടൂറിസം ഭൂപടത്തില്‍ ഇടംനേടിക്കഴിഞ്ഞു.ചൈനീസ് സഞ്ചാരികള്‍ യാത്രചെയ്യുന്നത് വന്‍ സംഘങ്ങളായിട്ടാണ്.

ഇന്ത്യന്‍ വിനോദ സഞ്ചാരം വികസിപ്പിക്കാന്‍ ചൈനയിലും പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തിലേയ്‌ക്ക് ചൈനീസ് സഞ്ചാരികളെ എത്തിക്കാന്‍ ധാരണയുമുണ്ടാക്കി. എന്നുമാത്രമല്ല നരേന്ദ്രമോദി സര്‍ക്കാര്‍ സന്ദര്‍ശകര്‍ക്ക് ഇ-വിസയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സഞ്ചാരികള്‍ക്ക് കേരളത്തെ പരിചയപ്പെടുത്തിയത് ചെങ്ങ് ഹൊ ആണ്. അദ്ദേഹം ആറുതവണ കേരളം സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ ബീജിങ് ആസ്ഥാനമായുള്ള വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷനിലും കൊച്ചിയ്‌ക്ക് അംഗത്വം ലഭിച്ചിട്ടുണ്ട്.

കേരളത്തിലേയ്‌ക്ക് എത്തുന്നത് വിദേശസഞ്ചാരികള്‍ മാത്രമല്ല, മറ്റു സംസ്ഥാന സഞ്ചാരികള്‍ കൂടിയാണ്. കേരളത്തിലെ ബീച്ചുകള്‍, തടാകങ്ങള്‍, ഹില്‍സ്റ്റേഷനുകള്‍, വന്യമൃഗ സങ്കേതങ്ങള്‍, ഹെറിറ്റേജ് കൊട്ടാരങ്ങള്‍ എല്ലാം വിനോദ സഞ്ചാരമേഖലയ്‌ക്ക് മുതല്‍ക്കൂട്ടാണ്.

1986 ല്‍ വിനോദസഞ്ചാരം വ്യവസായമായും അംഗീകരിക്കപ്പെട്ടു. ഇപ്പോള്‍ ഇത് അനേകകോടികള്‍ മറിയുന്ന വ്യവസായമാണ്. വേള്‍ഡ് ടൂറിസത്തിന്റെ ഭാരതത്തിലെ ആദ്യ അംഗമാണ് കൊച്ചി. ഇപ്പോള്‍ കൊച്ചിയിലെത്തിയ ലി യു ചെങ് പറഞ്ഞത് ചൈനയ്‌ക്ക് ഭാരതവുമായി സാംസ്‌കാരികമായും കായികമായും വിനോദസഞ്ചാരത്തില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുണ്ടെന്നാണ്. കേരളം വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷനില്‍  അംഗമായതോടെ ചൈനയില്‍നിന്ന് കേരളത്തിലേയ്‌ക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നുറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശനം ചൈനയും ഭാരതവുമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്ക് വിരാമമിട്ട് ചൈനയെ ഭാരതത്തില്‍ നിക്ഷേപത്തിന് ക്ഷണിക്കുകയുണ്ടായി.

ചൈനീസ് അംബാസഡറും പറഞ്ഞത് ചൈനയ്‌ക്ക് ഭാരതവുമായി സാംസ്‌കാരികതലത്തിലും കളികളിലും വിനോദസഞ്ചാര മേഖലയിലും പങ്കാളിത്തം വേണമെന്നാണ്. കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ചൈനീസ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഡബ്ല്യുടിസിഎഫ് അംഗത്വത്തിലൂടെ വിദേശ ടൂറിസം മേളകളില്‍ കേരളത്തിന് സാന്നിദ്ധ്യം ഉറപ്പിക്കാനുമാകും.ചൈന-ഇന്ത്യ വിനോദസഞ്ചാരം വികസിപ്പിക്കാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ചൈനീസ് സ്ഥാനപതി മുന്നോട്ടുവയ്‌ക്കുകയുണ്ടായി.

കേരളത്തിലെ ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ചൈനീസ് ഭാഷ വശമില്ലാത്തത് ഒരു വലിയ പരിമിതിയാണ്. ടൂറിസ്റ്റ് ഗൈഡുകളെ ചൈനീസ് ഭാഷ പഠിപ്പിച്ചാല്‍ അതും ചൈനീസ് വിനോദസഞ്ചാരം വികസിക്കാന്‍ സഹായകമാകും.

പരിസ്ഥിതി ടൂറിസം, കായല്‍ ടൂറിസം, മഴക്കാല ടൂറിസം, ഇക്കോ ടൂറിസം, സാംസ്‌കാരിക ടൂറിസം, ആരോഗ്യ ടൂറിസം മുതലായ മേഖലകളിലാണ് ഭാരതവും കേരളവും ഊന്നല്‍ നല്‍കേണ്ടത്.ആരോഗ്യടൂറിസം കേരളത്തില്‍ ഇപ്പോള്‍ത്തന്നെ നല്ലവരുമാന മാര്‍ഗ്ഗമാണ്. ആയുര്‍വേദ ടൂറിസമാണ് വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്.

കൊച്ചിയിലെത്തിയ ചൈനീസ് അംബാസഡര്‍ പറഞ്ഞത് ചൈനീസ് ഡ്രാഗണുകളും നമ്മുടെ ചുണ്ടന്‍വള്ളങ്ങളും തമ്മിലുള്ള മത്സരം, കുങ്ഫൂ, കളരിപ്പയറ്റ് മത്സരവും മറ്റും നടത്തിയാല്‍ അത് ഈ രംഗത്തെ പോഷിപ്പിക്കുമെന്നാണ്. ഗോള്‍ഫാണ് മറ്റൊരു ടൂറിസ്റ്റ് ആകര്‍ഷണം. നെടുമ്പാശ്ശേരിക്കടുത്ത്  ഗോള്‍ഫ് കളിക്കാന്‍ സൗകര്യമൊരുക്കിയത് വിദേശവിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ്. ചൈനീസ് സ്ഥാനപതിയും പറഞ്ഞത് ഗോള്‍ഫ് മത്സരവും ആകാമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനാ സന്ദര്‍ശനം രാഷ്‌ട്രീയ-സാമ്പത്തിക മേഖലയ്‌ക്ക് മുതല്‍ക്കൂട്ടാകുന്നു എന്നതിന് തെളിവാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ദീദി , ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , മോദിയ്‌ക്കും, ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കൂ : ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.