Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇരുപ്പ് സമരവും പൊളിഞ്ഞു; പരാജയ പരമ്പരയിലേയ്‌ക്ക് ഒന്നുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 12:01 am IST
in Alappuzha

ആലപ്പുഴ: സിപിഎം കൊട്ടിഘോഷിച്ച് നടത്തിയ ഇരുപ്പ് സമരവും ജില്ലയില്‍ പൊളിഞ്ഞു. രണ്ടര ലക്ഷം പേര്‍ അണിനിരക്കുമെന്ന സംസ്ഥാന സമിതിയംഗം ജി. സുധാകരന്റെയും ജില്ലാ സെക്രട്ടറിയുടേയും അവകാശ വാദങ്ങള്‍ അസ്ഥാനത്തായി. ജില്ലയില്‍ നൂറ് കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടര ലക്ഷം പേര്‍ സമരത്തില്‍ പങ്കാളികളാകുമെന്നാണ് നേതാക്കള്‍ കൊട്ടിഘോഷിച്ചത്. പക്ഷെ ഇതിന്റെ അഞ്ചിലൊന്നു പേര്‍ പോലും സമരത്തിനെത്തിയില്ല. അണികള്‍ പാര്‍ട്ടിയില്‍ നിന്നും അകന്നുപോകുന്നുവെന്നതിന് പ്രത്യക്ഷ തെളിവാണ് കൊട്ടിഘോഷിച്ച സമരത്തിന്റെ ദയനീയ പരാജയം.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യച്ചങ്ങല നടത്തിയതിന്റെ പുതിയ രൂപമെന്ന രീതിയാലാണ് ജനകീയ പ്രതിരോധ സമരത്തെ അവതരിപ്പിച്ചത്. പാര്‍ട്ടി അണികള്‍ക്ക് പോലും വേണ്ടാത്ത സമരം ജനങ്ങളും കൈവിട്ടു. മാസങ്ങള്‍ മുമ്പ് തന്നെ വന്‍തോതില്‍ അണികളെ അണിനിരത്താന്‍ കീഴ്ഘടകങ്ങളില്‍ നിന്നു തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും അത് ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സമര പരിപാടി. ആലപ്പുഴ നഗരത്തില്‍ തന്നെ പാര്‍ട്ടി ഉദ്ദേശിച്ചത്രയും പ്രവര്‍ത്തകരെ എത്തിക്കാന്‍ കഴിഞ്ഞില്ല. അരൂര്‍ മുതല്‍ ആലപ്പുഴവരെയുളള സ്ഥലങ്ങളില്‍ മിക്ക സ്ഥലത്തും കസേരകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

പ്രമുഖ നേതാക്കള്‍ ഉളള സ്ഥലങ്ങളില്‍ മാത്രം അണികള്‍ കൂട്ടംകൂടി നിന്നുവെന്നതൊഴിച്ചാല്‍ പലരും പരിപാടിയിലേയ്‌ക്ക് എത്തി നോക്കുക പോലും ചെയ്തില്ല. പാര്‍ട്ടിയുടെ കണക്ക് പ്രകാരമുളള പ്രവര്‍ത്തകരെ എത്തിക്കാന്‍ കഴിയാതിരുന്നതിന്റെ ഭാരം ഇനി കീഴ്ഘടകങ്ങളിലെ നേതാക്കള്‍ ചുമക്കേണ്ടി വരുമെന്നുറപ്പ്. തൊഴിലുറപ്പ് തൊഴിലാളികളെ പണിയെടുപ്പിക്കാതേയും പാര്‍ട്ടിയുടെ പോഷക സംഘടനകളിലെ പ്രവര്‍ത്തകരെ നിര്‍ബന്ധിച്ചും അണി നിരത്തിയിട്ടും ലക്ഷ്യം കണ്ടില്ല. സെക്രട്ടറിയേറ്റിന് മുന്നിലെ സോളാര്‍ സമരം, ദേശീയപാതയില്‍ അടപ്പുകൂട്ടി സമരം, ഭൂമി പിടിച്ചെടുക്കല്‍ സമരം, ബാര്‍ കോഴ സമരം തുടങ്ങിയ വമ്പന്‍ സമരപരാജയങ്ങള്‍ക്കൊടുവില്‍ വീണ്ടും ഉണ്ടായ പരാജയം സിപി എമ്മിന്റെ പുതിയ നേതൃത്വത്തിനും തിരിച്ചടിയായി മാറി.

കായംകുളം ദേശീയപാതയില്‍ കൃഷ്ണപുരം മുതല്‍ കരീലകുളങ്ങരവരെയുള്ള പലഭാഗത്തും പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരകളില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. തീരദേശ മേഖലയിലും സമരം പൊളിഞ്ഞു. തോട്ടപ്പള്ളി, ആനന്ദേശ്വരം, കുറവന്‍തോട്, പുന്നപ്ര, പറവൂര്‍ പ്രദേശങ്ങളിലും ആളെത്തിയില്ല. ഉച്ചയ്‌ക്ക് 2 മുതല്‍ തന്നെ സമരത്തിന് അണികളെ എത്തിക്കാന്‍ നേതാക്കള്‍ നെട്ടോട്ടമോടിയെങ്കിലും ഫലമുണ്ടായില്ല. തകഴിയില്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആയിരം രൂപ വാഗ്ദാനം ചെയ്തതായി ഒരുവിഭാഗം സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. പുറക്കാട്ട് തൊഴിലുറപ്പു പ്രവര്‍ ത്തനം തടസ്സപ്പെടുത്തുകയും പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളെ നിര്‍ബ്ബ ന്ധിച്ച് കരയ്‌ക്കുകയറ്റിയുമാണ് സമരം വിജയിപ്പിക്കാന്‍ ശ്രമിച്ചത്.

സിപി എമ്മുമായി ബന്ധപ്പെട്ട മുഴുവന്‍ പോഷ ക സംഘടനകളേയും കുടുംബാംഗങ്ങളേയും അടക്കം പങ്കെടുപ്പിച്ച് 2.5 ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ പറച്ചില്‍ എന്നാല്‍ പാര്‍ട്ടി അടുത്തകാലത്തു നടത്തിയ മിക്കസമരങ്ങളേപ്പോലെ ഇതും തോറ്റമ്പിയ അവസ്ഥയാണ് ഉണ്ടായത്. പ്രധാന മന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ പോലും വ്യക്തിപരമായി അവഹേളിച്ചും അഹന്ത കാട്ടിയും പ്രസ്താവനകളും പത്രസമ്മേളനങ്ങളും നടത്തുന്ന ജില്ലയിലെ നേതാക്കള്‍ക്ക് വ്യക്തിപരമായ തിരിച്ചടി കൂടിയാണ് സ്വന്തം പാര്‍ട്ടി അണികള്‍ നല്‍കിയത്.

നടത്തിയ മുഴുവന്‍ സമരങ്ങളും പൊളിഞ്ഞതിനാല്‍ അക്രമ രാഷ്‌ട്രീയം കൂടുതല്‍ ശക്തമായി ജില്ലയില്‍ സിപിഎം നടപ്പാക്കാനാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

പുതിയ വാര്‍ത്തകള്‍

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.