Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

യോഗയിലെ പെണ്‍വഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 09:30 pm IST
inLifestyle

യോഗയിലൂടെ മനസ്സിനും ശരീരത്തിനും ശാന്തിയെന്ന സന്ദേശമുള്‍ക്കൊണ്ട് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ പതിനായിരത്തിലധികം പേരെ യോഗ പരിശീലിപ്പിച്ച് തൃശ്ശുരില്‍ യോഗാഞ്ജലി എന്ന സ്ഥാപനം നടത്തിവരികയാണ് പ്രശസ്ത യോഗ തെറാപ്പിസ്റ്റ്  മിനി രവീന്ദ്രന്‍.

നിരവധി രോഗികള്‍ക്ക് യോഗയിലുടെ സാന്ത്വനമേകി ഒരു ആരോഗ്യ പരിപാലന പദ്ധതിയെന്ന നിലയില്‍ യോഗയെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ആസ്ത്മ, രക്തസമ്മര്‍ദം, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങി കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരെ ഒരു പരിധിവരെ നിത്യമുള്ള യോഗയിലൂടെ മാറ്റിയെടുക്കാനാകുമെന്ന് മിനി ടീച്ചര്‍ പറയുന്നു. കാന്‍സര്‍ പോലുള്ള രോഗം ആദ്യം മനസ്സിനെ തളര്‍ത്തുന്നു. യോഗയിലൂടെ മനസ്സിനെ രോഗത്തിനു മുമ്പില്‍ തോല്‍ക്കാന്‍ വിടാതെ കൂടുതല്‍ ആത്മവിശ്വാസം കൈവരുമ്പോള്‍ ക്രമേണ മരുന്നുകള്‍ ഫലം ചെയ്യാന്‍ തുടങ്ങുന്നു. നിത്യേനയുള്ള യോഗപരിശീലനം കൊണ്ടു അങ്ങനെ ഒരു പരിധിവരെ രോഗത്തെ മറികടക്കാനാകും എന്ന് ടീച്ചറുടെ അനുഭവ സാക്ഷ്യം.

ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്താന സംസ്ഥാന(എസ് വ്യാസ) ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും യോഗ ഇന്‍സ്ട്രക്ടര്‍ പിജി ഡിപ്ലോമയും യോഗ തെറാപ്പിയിലും ബിരുദം നേടിയ മിനി അണ്ണാമല യുണിവേഴ്‌സിറ്റിയില്‍ നിന്നും യോഗയില്‍ പിജിഡിപ്ലോമയും കരസ്ഥമാക്കി. സ്ത്രീകള്‍ അധികം കടന്നുവരാത്ത ഒരുകാലത്ത് തൃശ്ശുരിലെ ഐക്കഫ് ക്ലബ്ബില്‍ ചിദംബരം മാഷ് പണ്ടുപഠിപ്പിച്ചിരുന്നു. പിന്നീടു മുടങ്ങിപ്പോയ യോഗ ക്ലാസ്സ് ഏറ്റെടുത്തു നടത്തിയാണ് മിനി ഈ രംഗത്തേക്കു കടന്നുവരുന്നത്. 18 സത്രീകളെ വച്ചായിരുന്നു ആദ്യത്തെ ബാച്ച് തുടങ്ങിയത്. പിന്നീടുള്ള വളര്‍ച്ച പടി പടിയായിട്ടായിരുന്നു.

യോഗയിലെ സ്ത്രീ പരിശീലക എന്ന പേരില്‍ ആദ്യകാലത്ത് സ്വാഭാവികമായി ചില വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പിന്നിട് വിജയത്തിലേക്കുള്ള വഴികളായി മാറി. ഇന്ന് ദിനംതോറും 100 പേരെ യോഗ പരിശീലിപ്പിക്കുന്ന ടീച്ചര്‍ തിരക്കിലാണ്. മൂന്നുമാസത്തെ ചെറിയ കോഴ്‌സാണ് ആദ്യം നല്‍കുന്നത്. തുടക്കത്തില്‍ ചെറിയ ആസനങ്ങള്‍, ശ്വസനപ്രക്രിയ, പ്രാണായാമം, ധ്യാനം, ശവാസനം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നു.പിന്നീടുള്ള തുടര്‍പഠനങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും. 13 വര്‍ഷമായി ക്ലാസ്സില്‍ പങ്കെടുത്തു വരുന്നവര്‍ നിരവധിയാണ്. വര്‍ഷത്തിലൊരിക്കല്‍ കുറച്ചുപേരെ ബെംഗളൂരിലെ യോഗ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊണ്ടുപോയി 3 ദിവസത്തെ പാക്കേജില്‍ യോഗ പരിശീലിപ്പിക്കാറുണ്ട്. സാധാരണ  ഒരു ദിവസം ഒരു മണിക്കുര്‍ ഇവിടെ ലഭിക്കുമ്പോള്‍ അവിടെ 11 മണിക്കൂര്‍ സമയം ഒരാള്‍ക്ക് ഒരു ദിവസം യോഗപരിശീലിക്കാന്‍ കഴിയുന്നു.

യോഗക്കുവേണ്ടി എന്നെങ്കിലും ഒരു നല്ലകാലം വരുമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് ഇത്രയും വേഗത്തില്‍ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കണ്ടില്ലെന്നും യോഗയെ ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നമിക്കുന്നുവെന്നും മിനി ടീച്ചര്‍ പറയുമ്പോള്‍ പ്രകടമാകുന്നതും യോഗയോടുള്ള ഇഷ്ടമാണ്. മനസ്സിനും ശരീരത്തിനും യോഗ നല്ലതാണെന്ന് പ്രചരിപ്പിച്ച് ജുണ്‍ 21 ന് ലോക യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചപ്പോള്‍ യോഗയ്‌ക്ക് കേവലം ഒരു വ്യായാമ മുറ എന്നതിനപ്പുറം നിരവധിമാനങ്ങള്‍ കൈവന്നു.  ഇതിനുശേഷം യോഗക്ക് നല്ല രീതിയില്‍ പ്രചാരണം ലഭിച്ചു.

ടീച്ചര്‍ക്കു അര്‍ദ്ധരാത്രിയില്‍ പോലും നിരവധി കോളുകള്‍ യോഗയെക്കുറിച്ചും ക്ലാസ്സിനെ കുറിച്ചും അറിയാനായി വരുന്നുണ്ട്. ആദ്യകാലങ്ങളില്‍ സ്ത്രീകളെ മാത്രമായിരുന്നു യോഗ പരിശീലിപ്പിച്ചിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുരുഷന്‍മാരെയും ടീച്ചര്‍ യോഗ പഠിപ്പിക്കുന്നു. സ്ത്രീകളേക്കാള്‍  പുരുഷന്‍മാരാണ് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രസിക്കുന്നതെന്നാണ് മിനി ടീച്ചറുടെ അനുഭവം.  യോഗക്ക് പ്രചാരം കൂടിയപ്പോള്‍ യോഗ പരിശീലകരായി നിരവധി വ്യാജപരിശീലകരും രംഗത്തു വന്നെന്നും അല്‍പ്പജ്ഞാനികള്‍ വരുത്തി വെയ്‌ക്കുന്ന വിനകള്‍ ഈ രംഗത്ത് അപകടം വരുത്തിവെയ്‌ക്കുമെന്ന് ടീച്ചര്‍ ഭയപ്പെടുന്നു.

അതുകൊണ്ട് യോഗ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല പരിശീലകന്‍ വശം പോകണമെന്ന് ടീച്ചര്‍ ഉപദേശിക്കുന്നു. ജിവിതശൈലി രോഗങ്ങള്‍ മനുഷ്യരില്‍ മാരകമായി പിടിമുറുക്കിയിരിക്കുന്ന ഒരു കാലത്ത് 5000 വര്‍ഷം പഴക്കമുള്ള ഭാരതത്തിന്റെ അമൂല്യമായ ഒരു സമ്പത്തായ യോഗയുടെ തിരിച്ചുവരവ് ലോകത്തിലുള്ള മനുഷ്യരുടെ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ സൂചകമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.