വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ സേവന ദാതാക്കളായ ഗൂഗിളിന്റെ സിഇഒ ആയി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയെ (46) നിയമിച്ചു.തമിഴ്‌നാട് ചെന്നൈ സ്വദേശിയാണ്.
ഗൂഗിളിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ് സുന്ദര്‍ .ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനുമാണ് ഇക്കാര്യം അറിയിച്ചത്.
ചെന്നൈയില്‍ ജനിച്ച സുന്ദര്‍ പിച്ചായി ഖൊരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം സ്റ്റാന്‍ഡ്‌ഫോര്‍ഡില്‍ നിന്ന് എം.എസും പെന്‍സില്‍വേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.എയും നേടി.
2004 ലാണ് സുന്ദര്‍ പിച്ചയ് ഗൂഗിളില്‍ ചേര്‍ന്നത്. ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ക്രോം ഒഎസ് എന്നിവ മാത്രമല്ല, ഗൂഗിള്‍ െ്രെഡവിന് പിന്നിലും സുന്ദര്‍ പിച്ചയുടെ കൈയൊപ്പുണ്ട്. ജി മെയില്‍, ഗൂഗിള്‍ മാപ്‌സ് തുടങ്ങി വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും അദ്ദേഹം മേല്‍നോട്ടം വഹിച്ചു.
ഐഐടി ഖൊരഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ സുന്ദര്‍ പിച്ചൈ ക്രോം അടക്കം ഗൂഗിളിന്റെ നവീന ഉല്‍പ്പന്നങ്ങളുടെയൊക്കെ ആവിഷ്‌ക്കരണത്തില്‍ ശ്രദ്ധേയ പങ്കു വഹിച്ചിട്ടുണ്ട്.
അതേസമയം, ഗൂഗിളിനെ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍
















