Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജോജോ കൊലക്കേസില്‍ ക്രൈംബ്രാഞ്ചിനെ വെട്ടിലാക്കിയത് രാഷ്‌ട്രീയ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 08:55 pm IST
in Idukki

പീരുമേട് : ഉപ്പുതറ കൈതപ്പതാല്‍ പളളൂശേരില്‍ ജോജോയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസില്‍ അഖില്‍ കൃഷ്ണന്‍ എന്ന പതിനേഴുകാരനെ മാത്രമാണ് പിടികൂടാനായത്. 2012 സെപ്റ്റംബന്‍ മാസത്തിലാണ് നഴ്‌സായിരുന്ന ജോജോയെ വീടിനുള്ളില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പീരുമേട് സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊലപാതകം നടന്ന് പതിമൂന്ന് ദിവസത്തിന് ശേഷമാണ് കൊലപാതകിയായ അഖിലിനെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ച് പോയതിനാല്‍ കൊല്ലപ്പെട്ട ജോജോ ഒറ്റയ്‌ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊലപാതകം നടന്ന അന്ന് രാത്രി പതിനേഴുവയസുകാരനായ അഖില്‍ കൃഷ്ണന്‍ ജോജോയുടെ വീടിന്റെ ഓടിളക്കി അകത്ത് കടന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ലോക്കല്‍ പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ലോക്കല്‍ പൊലീസ് നടത്തിയ കണ്ടെത്തല്‍ പൂര്‍ണ്ണമായും ശരിയല്ലെന്നും കേസില്‍ മറ്റ് പ്രതികളുണ്ടെന്നും ചൂണ്ടിക്കാട്ടി നാട്ടുകരും ജോജോയുടെ ബന്ധുക്കളും ഉന്നത പൊലീസ് അധികൃതര്‍ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് കേസ് െ്രെകംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച കേസേറ്റെടുത്ത് ലോക്കല്‍ പോലീസ് പിടികൂടിയ അഖിലിനെ ചോദ്യം ചെയ്തു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഖിലിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തു. ജോജോ കൊല്ലപ്പെട്ട്് വീടിനുള്ളില്‍ കിടക്കുന്നത് അഖിലിന്റെ മുത്തച്ഛന്‍ കണ്ടിരുന്നു. ഇദ്ദേഹം ഈ കൊലപാകതവിവരം മൂന്ന് ദിവസം കഴിഞ്ഞാണ് മറ്റുള്ളവരെ അറിയിച്ചത്. എന്തിനാണ് ഈ അരും കൊല മൂന്ന് ദിവസം മൂടിവച്ചത് എന്തിനായിരുന്നു എന്നതിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇടതുപക്ഷത്തിലെ ഒരു ഘടക കക്ഷിയുടെ നേതാവ് ഈ കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നതെന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് മനസിലായി. ഇതിന് തൊട്ടടുത്ത ദിവസം പാര്‍ട്ടിയുമായി ബന്ധമുള്ള മൂന്ന് പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കേസിന് കൂടുതല്‍ തുമ്പ് ലഭിക്കുമെന്നുറപ്പായതോടെ ക്രൈംബ്രാഞ്ച് സംഘം തങ്ങളെ മര്‍ദ്ദിച്ചെന്ന് കാണിച്ച് കസ്റ്റഡിയിലെടുത്തവര്‍ വിവാദങ്ങളുണ്ടാക്കി. ഒടുവില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നനിലയിലേക്ക് കാര്യങ്ങളെത്തി. ഇതിന് ശേഷം ക്രൈംബ്രാഞ്ച് സംഘം ഈ കേസിലേക്ക് തിരിഞ്ഞ് നോക്കിയിട്ടേയില്ല. കൂട്ടുപ്രതികള്‍ പിടിയിലാകുമെന്നായപ്പോള്‍ മുഖ്യപ്രതി നാടുവിട്ടു. ജോജോ കൊലക്കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോഴെ കേസിലെ മുഖ്യ പ്രതിയായിരുന്ന അഖിലിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. കേസ് അന്വേഷിക്കുന്ന കോട്ടയം െ്രെകംബ്രാഞ്ചിലെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഏലപ്പാറ ഗസ്റ്റ് ഹൗസിലെത്തി അഖിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. 2013 ഏപ്രില്‍ നാലിനായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിനിടെ അജയിനെ ഊണ് കഴിക്കാന്‍ വിട്ടു. പിന്നീട് അജയിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പീരുമേട് പൊലീസ് ഇയാളെ കണ്ടെത്താന്‍ മാന്‍മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ട് മാസമായി അന്വേഷണം നടത്തുന്നതിനിടെ അഖില്‍ ബൈക്കുമായി പിടിയിലാകുകയായിരുന്നു. ഇതിന് ശേഷമാണ് രാഷ്‌ട്രീയ നേതൃത്വം കേസിലിടപെട്ട് കേസ് ദുര്‍ബ്ബലപ്പെടുത്താന്‍ തുടങ്ങിയത്. അഖിലിന്റെയും കാമുകിയുടെയും ഫോട്ടോ മൊബൈല്‍ ഫോണില്‍ എടുത്തതിനാലാണ് ജോജോയെ കൊലപ്പെടുത്തിയതെന്നാണ് െ്രെകംബ്രാഞ്ചില്‍ ലഭിച്ചിരിക്കുന്ന മൊഴി. ഇതിന് ജോജോയെ കൊലപ്പെടുത്തേണ്ടതുണ്ടോയെന്നും മറ്റാരുമായെങ്കിലും ജോജോയിക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നും െ്രെകംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ മനോവീര്യം തകര്‍ക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടിക്കാര്‍ ശ്രമിച്ചതോടെയാണ് അന്വേഷണം പിന്നാക്കം പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.