വാഷിംഗ്ടണ്‍: ഇറാനുമായുളള ആണവകരാര്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നു യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
കരാറില്‍ നിന്നു പിന്മാറിയാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ ബാധിക്കുമെന്നും ഒബാമ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ തനിക്കു തന്റേതായ നിലപാടുണ്ട് എന്നു തുറന്നടിച്ച ഒബാമ നിലവില്‍ കരാര്‍ നടപ്പിലാകേണ്ടത് ഏറ്റവും അത്യാവശ്യമെന്നും വ്യക്തമാക്കി.
കരാറില്‍ നിന്ന് യുഎസ് പിന്മാറിയാല്‍ അതാകും ചര്‍ച്ചാവിഷയമാകുക. അതിനാല്‍ പിന്മാറാനാകില്ല. ഇതു വേണ്ട എന്നു പറയുന്നവര്‍ ഏറ്റവും ശക്തിയുളള രാജ്യമാണ് യുഎസ് എന്ന കാര്യം വിസ്മരിക്കരുതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
















