കാഠ്മണ്ഡു:നേപ്പാള്‍ തലസ്ഥാന നഗരിയായ കാഠ്മണ്ഡുവില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി ഇന്നലെ രാവിലെ 7.55ഓടെയാണ് ഭൂചലനമുണ്ടായത്. കാഠ്മണ്ഡുവില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരെയുള്ള സിന്ദുപാല്‍ ചൗക് ജില്ലയാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പഗവേഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തില്‍ യാതൊരു വിധത്തിലുമുള്ള നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച രാവിലെ 6.24ന് സിന്ധുപാല്‍ ചൗക്കിലും രാത്രി 9.25ന് ഡോലാഖയിലും 4.1, 4 തീവ്രതയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
















