1.2 ലക്ഷം പിടിച്ചെടുത്തു
കുമളി : കുമളിയില്‍ വീടു കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ചീട്ടുകളി നടത്തിയ സംഘം പിടിയില്‍. ഇടുക്കി കവല, നരിയമ്പാറ സ്വദേശികളായ ഒന്‍പത് പേരെയാണ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുമളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതികളില്‍ നിന്നും 1,20,840 രൂപയും പിടിച്ചെടുത്തു. ഇടുക്കി കവല സ്വദേശികളായ ബൈജു, സാബു, നരിയമ്പാറ സ്വദേശി ലിജോ, സന്തോഷ്, സനു, ബാബു, അരുണ്‍ കുമാര്‍, രാമങ്കട സ്വദേശി പുഷ്പരാജ്, ബാബു എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ പോലീസ് പിന്നീട് ജാമ്യത്തില്‍വിട്ടു. വള്ളിത്തടം മുതുപ്ലാക്കല്‍ ആന്ത്രോസ് എന്നയാളുടെ വീട്ടിലാണ് നാളുകളായി പണം വച്ച് ചീട്ടുകളി നടന്നിരുന്നത്. കേസ് ഒതുക്കിതീര്‍ക്കാനായി പോലീസ് ശ്രമം നടത്തിയതായി ആക്ഷേപം ഉണ്ട്.
















