പുളിയന്‍മല : നിയമംലംഘിച്ച് ഇരുചക്രവാഹനങ്ങളുടെ മരണപാച്ചില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീക്ഷണിയാകുന്നു. പ്രായപൂര്‍ത്തിയാകാത്തവരും, നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവരുമാണ് അപകടകരമായി വാഹനം ഓടിക്കുന്നത്. ഇക്കൂട്ടര്‍ ഹെല്‍മറ്റ് ഉപയോഗിക്കാറേയില്ല.തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരും ഇക്കൂട്ടത്തില്‍പ്പെടും. പലപ്പോഴും കഞ്ചാവിന്റെ ലഹരിയില്‍ രണ്ടിലധികം ആളുകളെ ഇരുചക്രവാഹനത്തില്‍ കയറ്റി ആക്രോശം മുഴക്കി പായുന്നതും സ്ഥിരം കാഴ്‌ച്ചയാണ്. പരിശോധന ഉള്ള സമയങ്ങളില്‍ പുറത്തിറങ്ങാത്ത ഇവര്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
















