Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ ഓട്ടം പാവപ്പെട്ടവനുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2015, 10:10 pm IST
inVicharam

അടുത്തിടെ ഞാന്‍ ഒരു വാര്‍ത്ത കേട്ടു. ചിലപ്പോള്‍ ചില ചെറിയ കാര്യങ്ങള്‍ എന്നെ സന്തോഷിപ്പിക്കാറുണ്ട്. അങ്ങിനെയുള്ള ഒരുകാര്യം ഞാന്‍ നിങ്ങളുമായി പങ്കുവെയ്‌ക്കുകയാണ്. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ്, തൊഴിലാളികള്‍ താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ്. ആ ഗ്രാമത്തിലെ ജനങ്ങള്‍ കഴിഞ്ഞ കുറേമാസങ്ങളായി ശൗചാലയം നിര്‍മ്മിക്കാനുള്ള യജ്ഞം ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ആ ഗ്രാമത്തില്‍ ആര്‍ക്കും തുറന്ന സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടിവരുന്നില്ല. ഇത് അവര്‍ സ്വയംചെയ്ത കാര്യമാണ്.

യജ്ഞം പൂര്‍ത്തിയായപ്പോള്‍ ഒരു ഉത്സവംപോലെ അവര്‍ അത് ആഘോഷിക്കുകയും ചെയ്തു.

ആ ഗ്രാമം ഫലസിദ്ധി നേടി. തൊഴിലാളികളുടെ ആ ചെറുഗ്രാമം ആനന്ദോത്സവം കൊണ്ടാടി. ഇന്ന് സാമൂഹ്യ ജീവിതമൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ മനസ്സും മാറുകയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ പൗരന്മാര്‍ നാടിനെ എങ്ങനെയാണ് മുന്നോട്ടുനയിക്കുന്നത്. ഇതിന് നല്ലൊരു ഉദാഹരണം എന്റെ മുന്നിലുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഗോഹാട്ടിയില്‍നിന്ന് ഭാവേശ് ധേക്കാ എനിക്ക് എഴുതാറുണ്ട് .അവരും ടി.വി. കാണാറുണ്ട്. എഴുതാറുമുണ്ട്.

ഇതൊക്കെ നല്ല കാര്യങ്ങള്‍തന്നെ. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഒരു പ്രത്യേക മന്ത്രാലയം ഉണ്ടാക്കിയിട്ടുണ്ടെന്ന് ഞാന്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു.അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനുവേണ്ടി ആ മന്ത്രാലയം ഉണ്ടാക്കിയത്. നമ്മുടെ ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഈ മന്ത്രാലയം പല മുഖ്യ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനവും നന്മയും ദല്‍ഹിയില്‍ ഇരുന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്നതാണോ? അങ്ങനെ നാഗാലാന്‍ഡ്, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, ത്രിപുര, അസ്സം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഏഴുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുവാനും കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെ ഒരുസംഘം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകുവാനും തീരുമാനിച്ചു.

ഈ സംഘം പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും സാധാരണ ജനങ്ങളുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും,അവയ്‌ക്ക് പരിഹാരം കാണുന്നതിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും തീരുമാനിച്ചു.വരുംദിനങ്ങളില്‍ ഈ പ്രയത്‌നത്തിന്റെ സദ്ഫലങ്ങള്‍ ഉണ്ടാകും. ഇത്രയും നല്ല ആളുകള്‍ താമസിക്കുന്ന ഇത്രയും സുന്ദരമായ ഈ പ്രദേശം എന്തുവിലകൊടുത്തും വികസിപ്പിക്കണമെന്നാണ് അവിടെപോയിവരുന്ന ഉദ്യോഗസ്ഥര്‍ എപ്പോഴും പറയാറുള്ളത്. ഇങ്ങനെ വികസനത്തിന്റെ നിശ്ചയദാര്‍ഢ്യത്തോടുകൂടി ദല്‍ഹിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് വടക്കുകിഴക്കന്‍ പ്രദേശങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാന്‍ വളരെ എളുപ്പമാണ്. ദല്‍ഹിയില്‍ നിന്ന് വടക്കുകിഴക്കന്‍ പ്രദേശങ്ങളുടെ വികസനത്തിനുള്ള ഈ പ്രയത്‌നം മഹത്തരമാണ്. ഞാന്‍ ഈ പറയുന്ന നയം ശരിക്കും കിഴക്കിനുവേണ്ടിയുള്ള ഒരു പ്രയത്‌നമാണ്.ഈ ദൗത്യത്തിന്റെ വിജയം നമുക്ക് തീര്‍ച്ചയായും ആനന്ദം പ്രദാനം ചെയ്യും. ഇക്കാര്യം നമുക്ക് അഭിമാനിക്കാന്‍ വകതരുന്ന വിഷയംതന്നെയാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ ജടഘഢ ഇ28 വഴി ഇംഗ്ലണ്ടിന്റെ അഞ്ച്  ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. ഭാരതം ഇതുവരെ വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭാരമേറിയ ഉപഗ്രഹങ്ങളാണ് ഇംഗ്ലണ്ടിനുവേണ്ടി വിക്ഷേപിച്ചത്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരും, നിമിഷങ്ങള്‍കൊണ്ട് പോകും. പലതും നമ്മള്‍ ശ്രദ്ധിക്കാറുപോലുമില്ല. പക്ഷേ, ഇതു വലിയൊരു നേട്ടം തന്നെയാണ്. ഇന്ന് നമ്മള്‍ യുവതലമുറയോട് സംസാരിക്കുമ്പോള്‍ ഭാവിയില്‍ ആരാകണമെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ, നൂറില്‍ ഒരാളായിരിക്കും എനിക്ക് ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹമുണ്ടെന്നു പറയുക. ശാസ്ത്രത്തോടുള്ള ആഭിമുഖ്യം ഇല്ലാതാകുന്നത് വളരെ ഉത്ക്കണ്ഠാകുലമാണ്. ഒരുവിധത്തില്‍ പറഞ്ഞാല്‍ ശാസ്ത്രവും സാങ്കേതികത്വും വികസനത്തിന്റെ ഡിഎന്‍എ കളാണ്.

നമ്മുടെ പുതിയ തലമുറ ശാസ്ത്രജ്ഞരാകാന്‍ സ്വപ്നം കാണണം. ഗവേഷണത്തിലും കണ്ടുപിടിത്തങ്ങളിലും അവര്‍ക്ക് പ്രോത്സാഹനം ലഭിക്കണം. അവരുടെ കഴിവുകള്‍ തിരിച്ചറിയണം. ഇത് നമ്മുടെ ഏറ്റവും വലിയ ആവശ്യമാണ്. അടുത്തിടെ, ഭാരത സര്‍ക്കാരിന്റെ മാനവ വിഭവശേഷിവികസന മന്ത്രാലയം ദേശീയതലത്തില്‍ ഒരു യജ്ഞം ആരംഭിച്ചിട്ടുണ്ട്. സാധ്യതകളുള്ള മണ്ഡലങ്ങളിലെല്ലാം കുട്ടികളെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, അവരെ സഹായിക്കുക ഈവക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയിലെ ഐഐടി, എന്‍ഐടി, കേന്ദ്രസംസ്ഥാന യൂണിവേഴ്‌സിറ്റികള്‍ എന്നിവ ഒരു ‘മെന്റര്‍’ ആയി പ്രവര്‍ത്തിക്കണമെന്ന് നമ്മുടെ മുന്‍രാഷ്‌ട്രപതി ഡോ.കലാംജി പറഞ്ഞതും ഇതേകാരണം കൊണ്ടുതന്നെയാണ്.

ഒരുപാടു കാര്യങ്ങള്‍ പഠിച്ചാണ് നമ്മുടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ വലിയ നിലയിലെത്തിയത്. അവര്‍ വല്ലപ്പോഴും ആഴ്ചയില്‍ രണ്ടോ നാലോ മണിക്കൂര്‍ സമീപത്തുള്ള സ്‌ക്കൂളിലോ കോളേജിലോ ഉള്ള കുട്ടികളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടണം. അവരുടെ അനുഭവങ്ങളാണ് അവരുടെ ശക്തി. അതു പുതിയ തലമുറയ്‌ക്ക് പ്രയോജനം ചെയ്യും. എനിക്ക് നമ്മുടെ ഐഎഎസ് ഉദ്യോഗസ്ഥരോട് ഇത്രയുമാണ് പറയാനുള്ളത്.

നാം ശ്രമകരമായ ഒരു ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി ലഭിക്കണം. വളരെ പ്രയാസമേറിയ കാര്യമാണിത്. പക്ഷേ, അത് ചെയ്‌തേ പറ്റൂ. നമ്മള്‍ അതിന്റെ തുടക്കം കുറിച്ചുകഴിഞ്ഞു. വരുംവര്‍ഷങ്ങളില്‍ നമ്മുടെ ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭിക്കും.പരീക്ഷാദിവസങ്ങളില്‍ പഠിക്കുമ്പോള്‍ ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത്.ഗ്രാമങ്ങളില്‍ ചെറുതും വലുതുമായ വ്യവസായങ്ങള്‍ ആരംഭിക്കണമെങ്കില്‍ അതിനും വൈദ്യുതി വേണം. ഇന്ന് അവര്‍ക്ക്  മൊബൈല്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ അടുത്ത ഗ്രാമത്തില്‍ പോകണം.നഗരങ്ങളില്‍കിട്ടുന്ന സൗകര്യങ്ങള്‍ ഗ്രാമങ്ങള്‍ക്കും ലഭിക്കുമാറാകണം. അതിനുവേണ്ടി തന്നെയാണ്, ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമജ്യോതി പരിപാടി ആരംഭിച്ചത്. ഇത്രയും വലിയ രാഷ്‌ട്രം, ലക്ഷക്കണക്കിന് ഗ്രാമങ്ങള്‍…. ദൂരം കൂടുതല്‍ തന്നെയാണ്. ഓരോ വീട്ടിലും എത്തേണ്ടതുണ്ട്. പക്ഷേ, ഈ ഓട്ടം പാവപ്പെട്ടവനുവേണ്ടിയാണ്.ഇത് നമ്മള്‍ തീര്‍ച്ചയായും നിറവേറ്റും.തുടങ്ങിയത് തീര്‍ച്ചയായും ചെയ്തുതീര്‍ക്കും. ഇന്നത്തെ ‘മന്‍ കി ബാത്തി’ല്‍ ഓരോ ഇന്ത്യാക്കാരനേയും കുറിച്ച് സംസാരിക്കാന്‍ എന്റെ മനസ്സ് പറഞ്ഞു.

അതുപോലെ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങള്‍ നമുക്ക് ആഘോഷങ്ങളുടെ കാലമാണ്. നമുക്ക് ധാരാളം ഉത്സവങ്ങളുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ആഗസ്റ്റ് 15നുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും അയയ്‌ക്കണം. നിങ്ങളുടെ ആശയങ്ങള്‍ എനിക്ക് വളരെ പ്രയോജനപ്പെടും. ഒരുപാട് ഒരുപാട് നന്ദി.

അവസാനിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.