Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാക്-ഐഎസ് സഖ്യത്തെ കരുതിയിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 10:33 pm IST
in Vicharam

ഐഎസ് ഭീകരര്‍ പാക്കിസ്ഥാനുമായിചേര്‍ന്ന് ഭാരതത്തെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന അമേരിക്കന്‍ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് അടുത്തിടെയായി പാക്കിസ്ഥാന്‍ ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലും പഞ്ചാബിലും നടത്തിയ ഭീകരാക്രമണങ്ങള്‍.പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു എസ്പിയടക്കം അഞ്ച് പോലീസുകാരും രണ്ടുഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം ഭാരതത്തെ ഞെട്ടിക്കുകയുണ്ടായി. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയില്‍ കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെയാണ് ഈ അതിര്‍ത്തികടന്നുള്ള ആക്രമണം ഉണ്ടായത്. കശ്മീര്‍്രപശ്‌നം ലോകത്തിനുമുമ്പാകെ കൊണ്ടുവരാന്‍ അതിര്‍ത്തി സംഘര്‍ഷം ഉപകരണമാക്കുക എന്ന ലക്ഷ്യമാണ് പാക്കിസ്ഥാനുള്ളത്.പക്ഷെ ഭാരതത്തിന്റെ തിരിച്ചടി

കനത്തതായിരുന്നു.യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനെ അത് ഞെട്ടിക്കുകതന്നെ ചെയ്തു. പാക്കിസ്ഥാന്റെ ആരോപണം ഒരു ഭാരത ചാരവിമാനം തങ്ങളുടെ അധീനതയിലുള്ള കശ്മീര്‍ മേഖലയില്‍ കാണപ്പെട്ടുവെന്നും അത് വെടിവെച്ചുവീഴ്‌ത്തിയെന്നുമാണ്. എന്നാലിത് നുണയാണെന്ന് അധികംവൈകാതെ തെളിഞ്ഞു. വെടിയേറ്റുവീണത് ചൈനയില്‍നിന്ന് പാക്കിസ്ഥാന്‍ വാങ്ങിയ ചാരവിമാനംതന്നെയായിരുന്നു. അതിര്‍ത്തി സംഘര്‍ഷവിമുക്തമാക്കി സംരക്ഷിക്കുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. പക്ഷെ പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവുമില്ലാത്ത വെടിവെപ്പും നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനവും തുടര്‍ന്നാല്‍ ഭാരതത്തിന്റെ സമാധാനപരമായ നിലപാട് മാറ്റേണ്ടിവരും.

ഇപ്പോള്‍ തെഹ്‌രിക്-എ-താലിബാനുമായി സഹകരിച്ച് ഒരു ഭീകരസംഘടനക്ക് രൂപംകൊടുക്കുവാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാനെന്ന് ‘യുഎസ് ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തിയില്‍ അരങ്ങേറുന്ന ഭീകരാക്രമണം ഇത് ശരിയാണെന്ന് തെളിയിക്കുന്നു.അമേരിക്കന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത് ഐഎസ് നിയന്ത്രിത ആക്രമണത്തിന് ഉടന്‍ സാധ്യതയുണ്ടെന്നും അങ്ങനെയൊരു യുദ്ധം മുസ്ലിംവിഭാഗങ്ങളെ സംഘടിക്കാന്‍  പ്രലോഭിപ്പിക്കുമെന്നുമാണ്. ഹിന്ദു-മുസ്ലിം വിഭാഗീയത പിന്നെയും ഒരു പ്രശ്‌നമാക്കാനാണ് പാക്കിസ്ഥാനും ഐഎസും ആഗ്രഹിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗുരുദാസ്പൂരില്‍ നടന്ന ഭീകരാക്രമണം ഇങ്ങനെ ഒരു സാധ്യതക്ക് അടിവരയിടുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ അതിര്‍ത്തികടന്ന് പഞ്ചാബിലെത്തി ആക്രമിച്ചത് വിരല്‍ചൂണ്ടുന്നത് ഭീകരര്‍ ജമ്മു-കശ്മീരിലെ അതിര്‍ത്തിഗ്രാമങ്ങളെ ലക്ഷ്യമാക്കിക്കഴിഞ്ഞുവെന്നാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ പാക്കിസ്ഥാന്‍ അഞ്ചുതവണയാണ് നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചത്. എട്ട് ഭീകരര്‍ ഇതില്‍ കൊല്ലപ്പെട്ടിരുന്നു. ആകാശാതിര്‍ത്തി ലംഘനങ്ങളും പാക്കിസ്ഥാന്‍ നടത്തി. എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കണ്ടെത്തി അതിര്‍ത്തിയിലെ സമാധാനം ലംഘിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ജിഹാദികളുടെ വിശുദ്ധദൗത്യംതന്നെ ഭാരതത്തെ ആക്രമിക്കുക എന്നതാണല്ലോ. ഭാരതം ആഗ്രഹിക്കുന്നത് സമാധാനം പുലരുന്ന ഒരു കശ്മീരാണ്. പക്ഷെ പാക്കിസ്ഥാന്റെ, അല്ലെങ്കില്‍ ഐഎസിന്റെ ലക്ഷ്യം ഒരു മുസ്ലിം ഭീകരക്കൂട്ടായ്‌മയാണ്. പാക്കിസ്ഥാന്റെ യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണവും നിയന്ത്രണരേഖക്കടുത്ത് പാക്‌സൈന്യം നടത്തിയ വെടിവെപ്പും വിരല്‍ചൂണ്ടുന്നത് ഭാരതത്തിനുനേരെ വന്നേക്കാവുന്ന ഐസ്-താലിബാന്‍ ആക്രമണമാണ്.

പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ക്ക് ഭാരതം ശക്തമായ മറുപടി നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ഭാരതം കാംക്ഷിക്കുന്നത് പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധമാണെന്നാണ്. പക്ഷെ അതിന് രാജ്യത്തിന്റെ അഭിമാനത്തെ പണയപ്പെടുത്തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സമാധാനവും ഉറപ്പുവരുത്തി പാക്കിസ്ഥാനുമായി സമാധാനപരമായി സഹവര്‍ത്തിക്കുക എന്നതാണ് ഭാരതത്തിന്റെ നയം. ഇത് അംഗീകരിച്ച് ക്രിയാത്മകമായി പ്രതികരിക്കുന്നതാണ് പാക്കിസ്ഥാന് നല്ലത്.

ഭാരതം കൗണ്ടര്‍-ടെറര്‍ ഇന്‍ഫ്രാസ്ട്രക്ചറും ഭീകരവാദവിരുദ്ധ നിയമങ്ങളും രൂപീകരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളെ ശക്തിപ്പെടുത്തി പാക്കിസ്ഥാനെ യഥാസമയം പ്രതിരോധിക്കാനും ഭാരതത്തിന് കഴിയണം. പാക്കിസ്ഥാന്‍  ഭാരതത്തോട് തുടരുന്ന ഇരട്ടത്താപ്പ് പാക്കിസ്ഥാന്റെ സുഹൃത്തുക്കളായ ചൈനയുടെയും അമേരിക്കയുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. പാക്കിസ്ഥാനെപ്പോലെയുള്ള ഒരു രാജ്യത്തെ ഭയപ്പെടേണ്ട ഗതികേടിലല്ല ഭാരതമെന്ന് ആ രാജ്യത്തെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

Kerala

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.