Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭാരതീയം അമേരിക്കന്‍ ഐക്യനാടുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2015, 04:01 pm IST
inVaradyam

കേരളത്തില്‍ രൂപംകൊണ്ട ബാലഗോകുലത്തെ അനുകരിച്ച് മലയാളികള്‍ പോയ സ്ഥലത്തെല്ലാം  ബാലഗോകുലമോ തത്തുല്യമായ പ്രവര്‍ത്തനമോ തുടങ്ങിയിട്ടുണ്ടെങ്കിലും കേരളത്തിനു പുറത്തുള്ള മലയാളികളല്ലാത്ത ജനങ്ങള്‍ക്ക് മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതുമായി മാറണമെങ്കില്‍, അവരവര്‍ ജനിച്ചുവളര്‍ന്ന സാഹചര്യത്തിന്റെയും ഭാഷയുടെതുമായ ബാലഗോകുലം വേണം.” ബാലഗോകുലം എന്ന പ്രസ്ഥാനത്തിന്റെ ആസൂത്രകനും സ്ഥാപിതനും ഇപ്പോള്‍ അതിന്റെ മാര്‍ദര്‍ശിയും ആയ എം.എ.കൃഷ്ണന്റെ വാക്കുകളാണിത്.

2014 ഫെബ്രുവരി അവസാന വാരം മുതല്‍ മെയ് രണ്ടാം വാരം വരെ  ഭാര്യാസമേതം ഞാന്‍ അമേരിക്കയിലെ പൂര്‍വ്വോത്തര സംസ്ഥാനമായ വര്‍ജീനയിലെ മെനാസസ്സിലായിരുന്നു.  എഴുപതാം വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു, ആദ്യമായി ഒരു വിദേശയാത്ര എനിക്കു നടത്താന്‍. പകല്‍-രാത്രി ഉറക്കം ശരിയാകാന്‍ ഏകദേശം പത്തുദിവസമെടുത്തു. മാര്‍ച്ച് എട്ട് ശനിയാഴ്ച രാത്രി എന്റെ മകള്‍ (മകള്‍ 2002 മുതല്‍ ഭര്‍ത്താവുമൊന്നിച്ച് മെനാസസ്സിലാണ്) എന്നോടു പറഞ്ഞത്, പിറ്റേന്നുരാവിലെ ഒന്‍പതുമണിക്ക് നമുക്കെല്ലാവര്‍ക്കും ഒരു സ്ഥലംവരെ പോകണമെന്നാണ്. എട്ടരമണിക്ക് ആഹാരം കഴിച്ച് ഒന്‍പതുമണിക്ക് ഞാന്‍, ഭാര്യ, രണ്ടു പേരക്കുട്ടികള്‍, മകള്‍ എന്നിവരൊരുമിച്ച് കാറില്‍ യാത്ര തിരിച്ചു. മൂന്നാമത്തെ പേരക്കുട്ടി വിശ്വജിത്തിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചായിരുന്നു  ഞങ്ങള്‍ ലക്ഷ്യസ്ഥലത്തേക്ക് പുറപ്പെട്ടത്.

ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ മുപ്പതോളം കാറുകള്‍ അവിടെ കിടപ്പുണ്ടായിരുന്നു. ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് മകള്‍ ഞങ്ങളെ നയിച്ചു. താഴത്തെ നിലയിലെ രണ്ടുമുറികളിലായി അഞ്ചുവയസ്സുമുതല്‍ പതിമൂന്നുവയസ്സുവരെയുള്ള കുട്ടികളും മാതാപിതാക്കളും അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടു. കുട്ടികള്‍ തമാശ പറഞ്ഞും ഓടിക്കളിക്കുകയും ചെയ്യുകയായിരുന്നു.  പത്തുമണിയായപ്പോള്‍ കുട്ടികള്‍ രണ്ടുവിഭാഗമായി പിരിഞ്ഞു. എട്ടുവയസ്സുവരെയുള്ള കുട്ടികള്‍, അതിനുമേല്‍ പ്രായമുള്ള കുട്ടികള്‍ എന്നായി പിരിഞ്ഞ് വെവ്വേറെ മുറികളില്‍ അവര്‍ ചെന്നിരുന്നു.

എന്നേയും ഭാര്യയെയും മകള്‍ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളിരുന്ന മുറിയിലേക്ക് നയിച്ചു.  മകളെ കണ്ടതും കുട്ടികള്‍  എഴുന്നേറ്റ്, ”നമസ്‌തേ” എന്നുപറഞ്ഞ് കൈകൂപ്പി നിന്നു. ആംഗ്യത്താല്‍ കുട്ടികളോട് ഇരിക്കാന്‍ പറഞ്ഞശേഷം ഒഴിഞ്ഞസ്ഥലത്തിരിക്കാന്‍ ഞങ്ങളോട് അവള്‍ പറഞ്ഞു. തുടര്‍ന്ന് മകള്‍ കുട്ടികളുമൊത്ത് ദേവീ-ദേവ സ്‌തോത്രങ്ങള്‍ ചൊല്ലുവാന്‍ ആരംഭിച്ചു. എനിക്കും ഭാര്യക്കും സന്തോഷത്തിന്റെ മുഹൂര്‍ത്തമായിരുന്നു അത്. മകളെ അവളുടെ എട്ടാം വയസ്സുമുതല്‍ എറണാകുളം നഗരത്തിലെ  ബാലഗോകുലത്തില്‍ അയച്ചതിന്റെ സദ്ഫലം ഞാന്‍ അനുഭവിച്ചു, അന്നേരം.

ഇംഗ്ലീഷ് ഭാഷയിലായിരുന്നു കുട്ടികളോട് മകള്‍ സംവദിച്ചത്. പുരാണ-ഇതിഹാസ കഥകള്‍ മകള്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് കുട്ടികളോട് ചെറുചോദ്യങ്ങള്‍ ചോദിച്ച് ശരിയായ ഉത്തരം ലഭ്യമാക്കി. പിന്നീടവസാനം എല്ലാവരും ചേര്‍ന്ന് ഭജന ചൊല്ലി. രണ്ടുമണിക്കൂര്‍ എത്രവേഗം കഴിഞ്ഞെന്ന് ഞാന്‍ അറിഞ്ഞില്ല. കുട്ടികളുടെ ‘ഭാരതീയത’യെ മനസ്സിലാക്കാനുള്ള താല്‍പര്യം കണ്ട് ഞാന്‍ ഭാരതീയനും ഹിന്ദുവുമായതില്‍ അഭിമാനിച്ചു.

ജൂലൈ-ആഗസ്റ്റ് മാസങ്ങളൊഴികെയുള്ള എല്ലാ മാസവും ഞായറാഴ്ചകളില്‍ രണ്ടു വിഭാഗത്തില്‍പ്പെടുത്തി അമേരിക്കയില്‍ ജനിച്ച കുട്ടികളെ ഭാരതസംസ്‌കാരത്തിലേക്ക് ആനയിക്കുന്ന മഹനീയമായ പ്രവര്‍ത്തനത്തിന്റെ ആസൂത്രകര്‍, ”ലോട്ടസ് ടെംപിള്‍” എന്ന പേരിലറിയപ്പെടുന്ന ശ്രീവെങ്കിടാചലപതി ക്ഷേത്രഭാരവാഹികളാണെന്ന് ഞാന്‍ മനസ്സിലാക്കി. തെലുങ്കരും തമിഴരും ചേര്‍ന്ന് സ്ഥാപിച്ചതാണ് ആ ക്ഷേത്രം. എന്റെ മകള്‍ മാത്രമായിരുന്നു ആ കൂട്ടത്തിലെ കേരളീയ വനിതയെന്നത് അവള്‍ ബാലഗോകുലത്തിന്റെ ഒരു സന്തതിയായതിനാലാണെന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു.

എട്ടുവയസ്സിനുമേലുള്ള കുട്ടികള്‍ക്ക് ജ്ഞാനം പകര്‍ന്നിരുന്നത് ദീപാ അയ്യര്‍ (പിഎച്ച്ഡി) ആയിരുന്നു. ആ വനിത മുതിര്‍ന്നവര്‍ക്ക് ഭഗവദ്ഗീത പഠനത്തിലും സഹായിച്ചുവരുന്നുവെന്ന് എന്റെ മകള്‍ പറഞ്ഞു. സംസ്‌കൃത ഭാഷയില്‍ നല്ല പരിജ്ഞാനമുള്ള ദീപാ അയ്യരും പത്താംതരം വരെ സംസ്‌കൃതം പഠിച്ച എന്റെ മകളും ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സംസ്‌കൃതി ഭാരതി അവിടെ നടത്തിയ അഞ്ചുദിവസത്തെ ‘സംസ്‌കൃത ശിബിര’ത്തില്‍ പങ്കെടുത്ത നാല്‍പ്പതോളം കുട്ടികള്‍ക്ക് സംസ്‌കൃത ഭാഷ പരിചയപ്പെടുത്തിക്കൊടുത്തുവെന്ന് ഞാന്‍ മനസ്സിലാക്കി.

ബിടെക്കിനുശേഷം അജയ് ഭക്തനുമായി വിവാഹിതയായ എന്റെ മകള്‍ പ്രിയാ ഭക്തന്‍, അവളുടെ ബാല്യത്തിലും കൗമാരത്തിലും ബാലഗോകുലം എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടതുകൊണ്ടുമാത്രമാണ് അമേരിക്കയില്‍ ചെന്ന് ഭാരതീയ സംസ്‌കാരം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ കഴിയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.