Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മൂന്നാം രാഷ്‌ട്രീയ ബദലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 10:01 pm IST
in Vicharam

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്‌ട്രീയത്തില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ക്കു തുടക്കംകുറിച്ചിരിക്കുകയാണ്. അഞ്ചുപതിറ്റാണ്ടിലധികമായി ഇരുമുന്നണികളിലായി ധ്രുവീകരിച്ചുനില്‍ക്കുന്ന കേരള രാഷ്‌ട്രീയത്തില്‍ അതിശക്തമായ ഒരു മൂന്നാംബദലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു സാക്ഷ്യംവഹിച്ചുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നത്.അഴിമതിയും ന്യൂനപക്ഷ പ്രീണനവും കൈമുതലാക്കിയ രണ്ടുമുന്നണികളോടും വിയോജിപ്പുള്ള വലിയ ഒരുവിഭാഗം വോട്ടര്‍മാര്‍ തങ്ങളുടെ പിന്തുണ ബിജെപിയ്‌ക്കാണ് നല്‍കിയത്. ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തിനും വികസനവിരുദ്ധ നിലപാടിനുമുള്ള ശക്തമായ തിരിച്ചടിയായാണ് ബിജെപി നേടിയ വന്‍മുന്നേറ്റത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വര്‍ഷങ്ങളായി ബിജെപി ഉന്നയിച്ചുകൊണ്ടിരിക്കുന്ന സുപ്രധാനമായ പല സാമൂഹ്യ രാഷ്‌ട്രീയ പ്രശ്‌നങ്ങളും വസ്തുതാപരമായി ശരിവെക്കുന്ന നിരീക്ഷണങ്ങളാണ് തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ പലകോണുകളില്‍നിന്നും ഉയര്‍ന്നുവരുന്നത്. 2011 ലെ സെന്‍സെസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള വിലയിരുത്തലുകള്‍ ബിജെപിയുടെ നിലപാടിനെ സാധൂകരിക്കുന്നതും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണ്ടെത്തലുകള്‍ പാര്‍ട്ടി കാലാകാലങ്ങളായി പൊതുസമൂഹത്തിനുമുന്നില്‍ ചൂണ്ടികാണിച്ച ആശങ്കകള്‍ അക്ഷരംപ്രതി ശരിവെക്കുന്നതുമാണ്.

പുതിയ സെന്‍സസ് രേഖകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ ജനസംഖ്യയില്‍ ന്യൂനപക്ഷം ഭൂരിപക്ഷമായും ഭൂരിപക്ഷം ന്യൂനപക്ഷമായും മാറിക്കഴിഞ്ഞു എന്ന വിചിത്രമായ യാഥാര്‍ത്ഥ്യമാണ്. 2001 ല്‍ 44 ശതമാനം ആയിരുന്ന ന്യൂനപക്ഷ സമുദായം പത്തുവര്‍ഷത്തിനുശേഷം 52ശതമാനമായി മാറിക്കഴിഞ്ഞു.

2001 ല്‍ 56 ശതമാനമുണ്ടായിരുന്ന ഭൂരിപക്ഷ സമൂഹം ഇപ്പോള്‍ 48 ശതമാനമായി ചുരുങ്ങിക്കഴിഞ്ഞു. 1911 ല്‍ ഹിന്ദുജനസംഖ്യ കേരളത്തില്‍ 68.7ശതമാനമായിരുന്നു. ഒരു നൂറ്റാണ്ടുകൊണ്ടുണ്ടായതിനേക്കാള്‍ വര്‍ദ്ധനവാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ന്യൂനപക്ഷ സമുദായംഗങ്ങളില്‍ ഉണ്ടായതെന്നുള്ളത് അതിശയകരമാണ്. ഇതില്‍തന്നെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ചില സമുദായങ്ങള്‍ വംശനാശഭീഷണിയിലുമാണ്. 36 ആദിവാസി വിഭാഗങ്ങളില്‍ 30 വിഭാഗങ്ങളുടെ വംശം കുറ്റിയറ്റുകഴിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളില്‍ ജനനനിരക്കിലെ വന്‍വര്‍ദ്ധനവും തലമുറമാറ്റത്തിലെ വേഗതയുമാണ് ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമെന്നുള്ളതും കൃസ്ത്യന്‍ വിഭാഗങ്ങളില്‍ വന്‍തോതിലുള്ള മതംമാറ്റവുമാണ് ജനസംഖ്യ വര്‍ദ്ധനവിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്ലിം ജനസംഖ്യ കേരളത്തില്‍ 32 ശതമാനമായി മാറി എന്നുള്ളതും ശ്രദ്ധേയമാണ്. ഈ നിലയില്‍ പോയാല്‍ കാല്‍നൂറ്റാണ്ടിനുള്ളില്‍ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും എന്നുള്ളത് ശ്രദ്ധേയമായ വസ്തുതയാണ്.

ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് നടത്തിയ സര്‍വ്വേ വെളിപ്പെടുത്തുന്ന സുപ്രധാനമായ ചില സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഗൗരവതരമേറിയതാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തില്‍ നടന്ന ഭൂമി ക്രയവിക്രയങ്ങളില്‍ 90ശതമാനത്തിലധികം ഹിന്ദുക്കളില്‍ നിന്ന് മുസ്ലിം കൃസ്ത്യന്‍ സമുദായങ്ങളിലേക്കാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.നഗരപ്രദേശങ്ങളിലും നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ റോഡുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങള്‍ മുഴുവന്‍ ഒരു പ്രത്യേക സമുദായക്കാരും തോട്ടംമേഖലയിലും വനപ്രദേശങ്ങള്‍ക്കരികിലുമുള്ള ഭൂമി മുഴുവന്‍ മറ്റൊരു സമുദായവും കൈവശപ്പെടുത്തുകയാണെന്നുമാണ് കണക്കുകള്‍.

എയ്ഡഡ് മാനേജ്‌മെന്റ് സ്‌കൂളുകള്‍,മെഡിക്കല്‍ എഞ്ചിനിയറിംഗ്,പാരാമെഡിക്കല്‍ മറ്റു പ്രൊഫഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 90ശതമാനത്തിലധികവും ന്യുനപക്ഷങ്ങള്‍ കൈവശംവെക്കുകയാണ് കേരളത്തില്‍. ആരോഗ്യ വ്യവസായ ഐടി മേഖലകളിലെല്ലാം ഹിന്ദുസമൂഹം പൂര്‍ണ്ണമായും പുറന്തള്ളപ്പെട്ടുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി നല്‍കാന്‍പോലും തയ്യാറാവാത്ത സാഹചര്യം ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.

ഇന്നിപ്പോള്‍ ന്യൂനപക്ഷ പ്രീണനത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയ ഇടതുപക്ഷം അവരുടെ ഭരണകാലത്ത് നടത്തിയ ന്യൂനപക്ഷ പ്രീണന പാക്കേജുകളെക്കുറിച്ച് മൗനം പാലിക്കുകയാണ്.

അപായകരമായ മറ്റൊരു പ്രവണത, വന്‍തോതില്‍ കേരളത്തിലേക്ക് കുടിയേറുന്ന ഇതരസംസ്ഥാന തൊഴിലാളികളിലെ ബംഗ്ലാദേശി-മുസ്ലിം സാന്നിധ്യമാണ്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും യുഡിഎഫും എല്‍ഡിഎഫും അത്തരക്കാരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നു എന്നുള്ളത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ബംഗാളില്‍ നിന്നും വ്യാജതിരിച്ചറിയല്‍ രേഖകള്‍ സമാഹരിച്ചാണ് ഇത്തരക്കാര്‍ കേരളത്തിലേക്ക് ചേക്കറുന്നത്.

അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തെ സംബന്ധിച്ച ഒരുകണക്കും കേരള ഗവണ്‍മെന്റിന്റെ കയ്യിലില്ലാ എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.ഏകദേശം അരക്കോടിയിലധികമാളുകള്‍ കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ പെരുമ്പാവൂരിലെ മുസ്ലിം ദേവാലയങ്ങളില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍ നമാസിനെത്തിയത് കേരള-കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപകടകരമായ ഈ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഈ കാര്യത്തില്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് ജനങ്ങളോടു തുറന്നുപറയാന്‍ തയ്യാറാവണം. ന്യൂനപക്ഷ,ഭൂരിപക്ഷ അളവുകോലുകള്‍ മാറ്റിവരയ്‌ക്കാനും എല്ലാവര്‍ക്കും തുല്ല്യനീതി നല്‍കാനും ഇനിയെങ്കിലും കേരളം മുന്നോട്ടുവരണം.

വാര്‍ഡ് വിഭജനത്തിലും പുതിയ ബ്ലോക്കുകള്‍ രുപീകരിക്കുന്നതിലും മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ രൂപീകരണത്തിലും വലിയ തോതിലുള്ള വര്‍ഗ്ഗീയ അജണ്ടയാണ് യുഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. നിലവില്‍ അധികാരവും സമ്പത്തും പദവികളും പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പാവപ്പെട്ടവരേയും അടിസ്ഥാന ജനവിഭാഗങ്ങളേയും കൂടുതല്‍ ഒറ്റപ്പെടുത്താനാണ് ഇതുവഴി ശ്രമിക്കുന്നത്.ഇതിന് സാഹചര്യം ഒരുക്കിയതിന് എല്‍ഡിഎഫും തുല്യ ഉത്തരവാദിയാണ്.

അടിച്ചമര്‍ത്തപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും ഭൂരഹിതരുടെയും പുതിയൊരു സമരമുന്നണി ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഉയര്‍ന്നുവരികയാണ്. വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അതിനുശേഷം നടക്കുന്ന സംസ്ഥാന നിയസഭാ തെരഞ്ഞെടുപ്പിലും ഈ സമരമുന്നണി കേരളത്തിന്റെ ജനമനസ്സു കീഴടക്കും എന്നുറപ്പാണ്. ഈ പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളുടേയും പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നു.

മുസ്ലിംലീഗിന് മതാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല രുപീകരിച്ച് നല്‍കിയത് ഇഎംഎസ് മന്ത്രിസഭയാണ.് ഇന്നിപ്പോള്‍ കോര്‍പ്പറഷനുകളും മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും മതംനോക്കി വീതംവെച്ചു നല്‍കുന്ന യുഡിഎഫ് ഗവണ്‍മെന്റിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ എല്‍ഡിഎഫിന് സാധിക്കുന്നില്ല. ബ്ലോക്കുകളുടെ കാര്യം മാത്രമേ അവരും ചൂണ്ടിക്കാട്ടുന്നുള്ളൂ. പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയത് ഇടതുമുന്നണിയാണ്. അതുപ്രകാരം മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും നല്‍കണമെന്ന ബിജെപിയുടെ ആവശ്യം നിരാകരിച്ചത് തെറ്റായിപ്പോയെന്ന് പറയാന്‍ ഇടതുപക്ഷം തയ്യാറുണ്ടോ?പാലോളി കമ്മറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുമോ?

തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം ഇരുമുന്നണികള്‍ക്കുമുണ്ട്.പിഡിപി,ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ വഴിവിട്ടു സഹായിക്കുന്നവരാണ് ഇരുമുന്നണികളും.

കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുത്ത നരേന്ദ്രമോദി സര്‍ക്കാറിനെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം അഭിനന്ദിക്കുന്നു. വിഴിഞ്ഞം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ നേട്ടമായി ചിത്രീകരിച്ച് വലിയ മുതലെടുപ്പിനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.യുപിഎ ഭരണകാലത്ത് 10 വര്‍ഷം വിഴിഞ്ഞം പദ്ധതി പൂര്‍ണ്ണമായും കോള്‍ഡ് സ്റ്റോറേജില്‍ വെച്ചവര്‍ ഇപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ രാഷ്‌ട്രീയമാണ് സ്വീകരിക്കുന്നത്. കബോട്ടാഷ് നിയമങ്ങളില്‍ മാറ്റംവരുത്തിയും വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിച്ചും കേന്ദ്രം നല്‍കിയ പിന്തുണയാണ് വിഴിഞ്ഞത്തിന് പുതുജീവന്‍ വെക്കാന്‍ കാരണമായതെന്ന വസ്തുത വിസ്മരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)
World

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

India

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ 30 ലക്ഷത്തോളം അനർഹർ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകൾ വെട്ടാൻ സുവേന്ദു

Kerala

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

Kerala

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

India

ഒരു ദാക്ഷിണ്യവും വേണ്ട, തകർത്തേക്കണം : അന്താരാഷ്‌ട്ര അതിർത്തിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന്‌ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.