Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നൈപുണ്യ വികസനപദ്ധതി നാടിന്റെ രക്ഷയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 10:12 pm IST
inVicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദേശീയ നൈപുണ്യനയം യുവതലമുറയ്‌ക്ക് അത്യന്തം പ്രയോജനകരവും ഭാരതത്തിന്റെ മാനവശേഷി വികസനത്തിനും സാമ്പത്തിക പുരോഗതിയ്‌ക്കും ഉപകാരപ്രദമാകുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ളതുമാണ്. ലോകത്തെ മാനവവിഭവശേഷിയുടെ കേന്ദ്രമായി ഭാരതത്തെ മാറ്റുമെന്നും സാങ്കേതിക വിദ്യയുടെ വികാസപരിണാമങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിന് ചലനാത്മകമായ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നുമാണ് സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.

ചൈന ആഗോളനിര്‍മാണ കേന്ദ്രമായി മാറിയത് ഇത്തരമൊരു പദ്ധതിയിലൂടെയാണ്. ബ്രസീലിലും യുകെയിലും സ്‌പെയിനിലും ഇത്തരം പദ്ധതികള്‍ പ്രാവര്‍ത്തികമായിക്കഴിഞ്ഞു. ലോകത്തിനാവശ്യമുള്ള എല്ലാ മേഖലകളിലേക്കും വൈദഗ്‌ദ്ധ്യമുള്ള തൊഴിലാളികളെ നല്‍കാന്‍ സാധിക്കുന്ന ഏകരാജ്യമായി ഭാരതത്തെ മാറ്റാനുള്ള ഈ പദ്ധതി ആവിഷ്‌കരിച്ചതിന് യുവഭാരതം പ്രധാനമന്ത്രിനരേന്ദ്രമോദിയോട് നന്ദി പറയണം.

ഭാരതത്തിലെ 40.2 കോടി ജനങ്ങള്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ദാരിദ്ര്യത്തിനെതിരായ യുദ്ധപ്രഖ്യാപനം കൂടിയാണ്. ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യവും ജോലി സാധ്യതയും വര്‍ധിപ്പിക്കുകയും സംരംഭകരുടെ വിഭവശേഷി ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നയമാണ് പദ്ധതിക്ക് അടിസ്ഥാനം. ഇനിമുതല്‍ വിദ്യാഭ്യാസവും പരിശീലനവും ഒരുമിച്ച് മുന്നേറും. സാമ്പത്തിക-സാമുദായിക-വികസന സാധ്യതകള്‍ കൈവരുകവഴി ഭാരതവും നൈപുണ്യമുള്ള തൊഴിലാളികളെ വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാക്കും. ത്വരിതവേഗമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാമുദായിക സമത്വത്തിനും ദാരിദ്ര്യ ഉന്മൂലനത്തിനും സഹായകമാകും.

ഈ പദ്ധതി ലക്ഷ്യമിടുന്നത് യുവാക്കളെ മാത്രമല്ല എന്നതാണ് മറ്റൊരു പ്രത്യേകത. മുതിര്‍ന്ന പൗരന്മാരെയും സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിയവരെയും ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരെയും പദ്ധതിയ്‌ക്കുകീഴില്‍ കൊണ്ടുവരും. ഈ പദ്ധതി  ഭാരതത്തിലെ മോശപ്പെട്ട പരിശീലനമാണ്  ഇവിടുത്തെ തൊഴിലില്ലായ്‌മയ്‌ക്ക് പ്രധാന കാരണം. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിയിലൂടെ അഭ്യസ്തവിദ്യരുടെ നൈപുണ്യം വികസിക്കുകമാത്രമല്ല, സര്‍ക്കാരും തൊഴില്‍ദായകരുമായി യോജിച്ച് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കും. നൈപുണ്യം തൊഴിലിന്റെ അവിഭാജ്യഘടകമാണ്.

തൊഴില്‍ സാമര്‍ത്ഥ്യം സാമ്പത്തിക വികസനവും ജോലിസാധ്യതയും മാത്രമല്ല എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ ലഭ്യതയ്‌ക്കും അവസരം ഒരുക്കുകയും ചെയ്യുന്നു. നൈപുണ്യ വികസനം വികസനത്തോടും തൊഴില്‍ സാധ്യതയോടും സാമ്പത്തിക ഉയര്‍ച്ചയോടും ബന്ധപ്പെട്ടിരിക്കുന്നത് അത് കൂടുതല്‍ തൊഴില്‍ അവസരങ്ങളും സാമ്പത്തിക-സാമൂഹിക വികസനവും സാധ്യമാക്കുന്നതിലാണ്. പ്രധാനമന്ത്രിയുടെ ലക്ഷ്യവും ഇതാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിന് പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കും. മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ചേര്‍ന്നുള്ള പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ഈ നയം ലക്ഷ്യമിടുന്നു.തൊഴിലാളിയുടെ വൈദഗ്‌ദ്ധ്യം വികസിപ്പിക്കാന്‍ തൊഴിലിടങ്ങളിലും പരിശീലനം നല്‍കും.

വ്യക്തതയുള്ള ഒരു ദേശീയ നൈപുണ്യ വികസന പദ്ധതിയ്‌ക്ക് വികസനം നിലനിര്‍ത്താനാകും. വികസനത്തിന് ലക്ഷ്യബോധം കൈവരും. മാത്രമല്ല നയരൂപീകരണത്തിനും തൊഴില്‍സേവന വികസനത്തിനും പുറമെ തൊഴിലിനനുസരിച്ചുള്ള നൈപുണ്യം വികസിപ്പിക്കാനുമാകും. ബാധ്യത പങ്കുവയ്‌ക്കപ്പെടുമ്പോള്‍ അത് വികസനവുമായി സംയോജിതമാകും. തൊഴിലും മറ്റു വികസന തന്ത്രങ്ങളും രൂപീകരിച്ച് ആജീവനാന്ത പരിശീലനത്തിനുള്ള വഴിതുറക്കും. ഭാവിയിലേക്ക് നോക്കുന്ന കാഴ്ചപ്പാടും പത്തുവര്‍ഷം മുന്നോട്ടുള്ള ലക്ഷ്യവും സാങ്കേതിക വിദഗ്‌ദ്ധരുമായി നിരന്തരമായ ഇടപെടലും ഇതിനാവശ്യമാണ്.

പ്രധാനമന്ത്രിയുടെ ലക്ഷ്യം ലോകത്തിനാവശ്യമായ എല്ലാ മേഖലകളിലേക്കുമുള്ള തൊഴിലാളികളെ നല്‍കുന്ന ഏകരാജ്യമായി ഭാരതത്തെ മാറ്റുക എന്നതാണ്. ഇതിനായി മാനവ വിഭവശേഷിയുടെ കുറവ് നികത്തപ്പെടും.ലോകപ്രശസ്തമായ രീതിയില്‍ രാജ്യത്തെ 40.2 കോടി ജനങ്ങള്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കാനാണ് പദ്ധതി തുടക്കമിടുന്നത്. ഇങ്ങനെയാണ് ഇത് ദാരിദ്ര്യത്തിനെതിരായ യുദ്ധം കൂടിയാകുന്നത്. ഈ പദ്ധതി ഏറ്റവും ഗുണകരമാകുന്നത് അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ സമൃദ്ധമായ കേരളത്തിനാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി കാത്തിരിക്കുന്നവര്‍ക്ക് ഈ പദ്ധതിയില്‍ക്കൂടി കേരളത്തിലെ ദാരിദ്ര്യരേഖ തന്നെ തുടച്ചുനീക്കാനാവുമെന്ന് പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.