ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ഈച്ചയെ കണ്ടെത്തിയതായി പരാതി. കഴിഞ്ഞ ദിവസം കാഠ്മണ്ഡുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള കെടിഎംസിസിയു ഫ്ൈളറ്റിലാണ് സംഭവം. എന്നാല്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി ഭക്ഷണത്തിന്റെ സാമ്പിള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍ ഇന്ത്യ ഇത്തരത്തിലൊരു സംഭവം നടന്നതായി തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. പരാതിയെത്തുടര്‍ന്ന് പരിശോധന നടത്തണമെങ്കില്‍ ഈച്ചയെ കണ്ടെത്തിയ ഭക്ഷണം സമര്‍പ്പിക്കേണ്ടതാണ്. ഭക്ഷണ സാമ്പിള്‍ ലഭിക്കാത്തതിനാല്‍ ഇത്തരത്തിലൊരു പരാതി അംഗീകരിക്കുവാന്‍ സാധിക്കില്ലെന്ന് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
യാത്രക്കാരനു നല്‍കിയ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയതായി കഴിഞ്ഞ മാസവും സമാനമായ പരാതി എയര്‍ ഇന്ത്യക്കെതിരെ ഉയര്‍ന്നിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.
















