നോയിഡ: നമ്മുടെ ദേശീയഭാഷ പഠിക്കുന്നതില്‍ അഭിമാനം കണ്ടെത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ഒരാള്‍ വിജ്ഞാനം നേടുന്നത് ഇംഗ്ലീഷ് പഠിക്കുന്നതിലൂടെയാണെന്നതു തെറ്റായ ധാരണയാണ്. അതിനാല്‍ തന്നെ ഒരു ഭാരതീയനും ഇംഗ്ലീഷുകാരനാകാന്‍ ശ്രമിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാവൂയെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവനയുടെ പേരില്‍ താന്‍ ഇംഗ്ലീഷ് ഭാഷയ്‌ക്ക് എതിരാണെന്നു ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോയിഡയിലെ ജയ്‌പി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
















