ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജയിലില്‍ പോകേണ്ടിവരുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും പ്രമുഖ അഭിഭാഷകനുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി.
നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുണ്ടായിരുന്ന അസോഷിയേറ്റഡ് ജേണലിന്റെ സ്വത്ത് ഏറ്റെടുത്തത് യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ്. സോണിയയും രാഹുലുമാണ് യംഗ് ഇന്ത്യയുടെ പ്രധാന ഓഹരിയുടമകള്‍. ഏറ്റെടുപ്പുവഴി ഇവര്‍ക്കാണ് വലിയ നേട്ടം ഉണ്ടായത്. ഡോ. സ്വാമി പറഞ്ഞു. അസോഷിയേറ്റഡ് ജേണല്‍ ലിമിറ്റഡിന് കോണ്‍ഗ്രസ് പലിശയില്ലാതെ 90 കോടിയാണ് വായ്‌പ്പ നല്‍കിയത്. പാര്‍ട്ടി ഈ കടം യംഗ് ഇന്ത്യയ്‌ക്ക് 50 ലക്ഷത്തിന് കൈമാറി.
വെറും 50 ലക്ഷത്തിനാണ് കോടികളുടെ സ്വത്ത് ഇവര്‍ക്ക് ലഭിച്ചതെന്ന് സൂചിപ്പിച്ച് സ്വാമി പറഞ്ഞു.
സ്വാമി നല്‍കിയ കേസില്‍ വിചാരണക്കോടതി കഴിഞ്ഞ മാസം 26ന് സോണിയക്കും രാഹുലിനും സമന്‍സ് അയച്ചിരുന്നു.ഇരുവര്‍ക്കും എതിരെ വഞ്ചനാക്കു
റ്റവും സ്വാമി ആരോപിച്ചിട്ടുണ്ട്.
യംഗ് ഇന്ത്യ അസോഷിയേറ്റഡ് ജേണല്‍ ലിമിറ്റഡ് ഏറ്റെടുത്തതില്‍ നിയമപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് കഴിഞ്ഞ ദിവസം സോണിയ കോടതിയില്‍ പറഞ്ഞിരുന്നു.
















